ന്യൂസ് ഡെസ്ക് : പ്രമുഖ തമിഴ് നടനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി തമിഴ്നാട് പൊലീസ്. സിനിമാ സീരിയല്‍ താരമായ രാഹുല്‍ രവിക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരിക്കുന്നത്.തന്നെ ശാരീകമായി ഉപദ്രവിച്ചുവെന്ന ഭാര്യ ലക്ഷ്മി എസ് നായരുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനിടയിലാണ് ഇയാള്‍ ഒളിവില്‍ പോയിരിക്കുന്നത്.
നടനും ഭാര്യ ലക്ഷ്മി എസ് നായരും തമ്മില്‍ പിരിയുന്നു എന്ന വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ അടക്കം സജീവമായിരുന്നു. അടുത്തിടെ ഒരു ഫ്ലാറ്റില്‍ വച്ച് രാഹുല്‍ രവിയെ ലക്ഷ്മി കണ്ടുപിടിച്ചത് വലിയ വിവാദമായിരുന്നു. 2020 ല്‍ ആയിരുന്നു രാഹുലും ലക്ഷ്മിയും വിവാഹിതരായത്. പക്ഷെ ഇരുവരും തമ്മില്‍ തുടക്കത്തിലേ പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2023 ഏപ്രില്‍ 26 ന് അര്‍ദ്ധരാത്രിയില്‍ പോലീസിനും അപ്പാര്‍ട്ട്മെന്റ് അസോസിയേഷൻ അംഗങ്ങള്‍ക്കും രാഹുലിന്റെ അപ്പാര്‍ട്ട്മെന്റിലേക്ക് പോയപ്പോഴാണ് ഭാര്യ ലക്ഷ്മി എസ് നായര്‍ നടനൊപ്പം ഒരു പെണ്‍കുട്ടിയെ കണ്ടത്. ഇത് ലക്ഷ്മി നല്കിയ ഗാര്‍ഹിക പീഢന പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. വളരെക്കാലത്തെ പ്രണയത്തിന് ശേഷമാണ് രാഹുലും ലക്ഷ്മിയും വിവാഹിതരായത്. മോഡലിങ്ങില്‍ നിന്നും അഭിനയ രംഗത്തേക്കത്തിയ രാഹുല്‍ നിരവധി സീരിയലുകളില്‍ അഭിനയിക്കുന്നുണ്ട്.