ബാഗ്ലൂരു : സനാതനധർമവുമായി ബന്ധപ്പെട്ട പരാമർശത്തില്‍, ഉദയനിധി സ്റ്റാലിന് ബെംഗളുരു കോടതിയുടെ സമൻസ്. ജനപ്രതിനിധികള്‍ക്കെതിരായ കേസ് കേള്‍ക്കുന്ന പ്രത്യേക കോടതിയില്‍ ബെംഗളുരു സ്വദേശി പരമേശ് എന്നായാളാണ് ഹർജി ഫയല്‍ ചെയ്തത്.മാർച്ച് 4-ന് കോടതിയില്‍ നേരിട്ട് ഹാജരാകാനാണ് സമൻസ് നല്‍കിയിരിക്കുന്നത്.
സനാതന ധർമം മലേറിയയും ഡെങ്കിയും പോലെ തുടച്ചുനീക്കേണ്ടതാണെന്നായിരുന്നു തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ കഴിഞ്ഞ സെപ്റ്റംബറില്‍ നടത്തിയ പരാമർശം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജാതിവ്യവസ്ഥയെയാണ് താൻ എതിർക്കുന്നതെന്നും ഉദയനിധി പിന്നീട് വിശദീകരിച്ചിരുന്നു. ബിജെപി വിഷയം ദേശീയ തലത്തിലടക്കം ഉയർത്തി പ്രതിഷേധിച്ചു. നേരത്തെ സനാതന ധർമ പരാമർശത്തില്‍ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന് ബിഹാർ കോടതി സമൻസ് അയച്ചിരുന്നു. പട്നയില്‍ എംപിമാരും എംഎല്‍എമാരും ഉള്‍പ്പെട്ട കേസുകള്‍ പരിഗണിക്കുന്ന കോടതിയില്‍ ഫെബ്രുവരി 13ന് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമൻസ്.