ബംഗളൂരു : ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ മികച്ച ഫോമിലാണ് വിരാട് കോലി കളിക്കുന്നത്. ഒരു സെഞ്ച്വറിയും രണ്ട് ഫിഫ്റ്റിയുമടക്കം റണ്‍വേട്ടക്കാരില്‍ ഒന്നാം സ്ഥാനക്കാരനായാണ് കോലി കുതിക്കുന്നത്.5 മത്സരത്തില്‍ നിന്ന് 316 റണ്‍സാണ് കോലി നേടിയത്. 29 ഫോറും 12 സിക്സും ഇതുവരെ കോലി നേടി. ഇന്ത്യയുടെ ഇതിഹാസ താരമായ കോലിയുടെ സമീപകാല പ്രകടനങ്ങളെല്ലാം മികച്ചതാണെന്ന് പറയാം. ആര്‍സിബി നിരാശപ്പെടുത്തുമ്പോഴും കോലി തന്റെ റണ്‍വേട്ട തുടരുകയാണ്.
എന്നാല്‍ കോലി ടീമിന് പ്രാധാന്യം കൊടുക്കാതെ സ്വന്തം കാര്യം മാത്രം നോക്കുന്നവനാണെന്നാണ് പൊതുവേയുള്ള ആക്ഷേപം. രാജസ്ഥാന് റോയല്‍സിനെതിരേ കോലി 67 പന്തിലാണ് സെഞ്ച്വറി നേടിയത്. ഐപിഎല്ലിലെ വേഗം കുറഞ്ഞ സെഞ്ച്വറി പ്രകടനമാണിത്. കോലിക്കെതിരേ സെല്‍ഫിഷ് ആക്ഷേപം ശക്തമാകവെ അദ്ദേഹത്തിന് നാണക്കേടുണ്ടാക്കുന്ന മറ്റൊരു കണക്ക് പുറത്തുവന്നിരിക്കുകയാണ്. കോലി അവസാന പന്തില്‍ കൂടുതലും സിംഗിളെടുക്കാന്‍ ശ്രമിക്കുന്ന താരമാണെന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യ പന്തില്‍ കോലി സിംഗിളെടുക്കുന്നത് 42.78% മാണ്. എന്നാല്‍ ആറാം പന്തില്‍ 50.33%മാണ് കോലി സിംഗിളെടുക്കുന്നത്. കോലി കൂടുതലും സിംഗിളെടുക്കുന്നത് ഓവറിലെ അവസാന പന്തിലാണ്. അഞ്ചാം പന്തില്‍ 47.06 % ആണ് കോലിയുടെ സിംഗിള്‍ ശരാശരി. അതായത് സ്ട്രൈക്ക് തന്നിലേക്ക് ലഭിക്കുന്നതിനായി ഓവറിലെ അവസാന രണ്ട് പന്തുകളില്‍ കോലി സിംഗിളിനായി ശ്രമിക്കാറുണ്ടെന്നാണ് കണക്ക് തുറന്ന് കാട്ടുന്നത്. കോലി വ്യക്തിഗത നേട്ടങ്ങള്‍ക്കായാണ് കളിക്കുന്നതെന്ന ആക്ഷേപം നിലനില്‍ക്കെ ഈ കണക്ക് ചര്‍ച്ചയാവുന്നു.
കോലി ആര്‍സിബിക്കായി മികച്ച പ്രകടനം നടത്തുന്നുണ്ടെന്ന് പറയാം. എന്നാല്‍ ടി20ക്ക് അനുയോജ്യമായ പ്രകടനമാണ് കോലി നടത്തുന്നതെന്ന് പറയാനാവില്ല. കോലിയുടെ സ്ട്രൈക്ക് റേറ്റാണ് പ്രശ്നം. മിക്ക മത്സരങ്ങളിലും 140നോടടുത്താണ് കോലിയുടെ ശരാശരി. ഓപ്പണറായാണ് കോലി കളിക്കുന്നത്. പവര്‍പ്ലേയിലടക്കം ബാറ്റുചെയ്തിട്ടും കോലിക്ക് 150 സ്ട്രൈക്ക് റേറ്റില്‍ പോലും കളിക്കാനാവുന്നില്ല. കോലിയുടെ മെല്ലപ്പോക്ക് ബാറ്റിങ് ടീമിന് ബാധ്യതയാണെന്നാണ് വസ്തുത.
കോലി കൂടുതലും ആക്രമിച്ച് കളിക്കുന്നത് 2,3,4 പന്തുകളിലാണ്. കോലിയുടെ ഇന്നിങ്സുകളിലെ കൂടുതല്‍ റണ്‍സും ഈ പന്തുകളിലാണ് പിറന്നിട്ടുള്ളത്. ആദ്യ പന്തും 5,6 പന്തുകളില്‍ കോലി കൂടുതല്‍ സിംഗിളുകളെടുത്ത് കൂടുതല്‍ പന്തുകള്‍ നേരിടുന്നതിനായാണെന്ന് വിമര്‍ശനമാണ് ശക്തം. കോലി ടി20 ഫോര്‍മാറ്റില്‍ നിന്ന് വഴിമാറിക്കൊടുക്കേണ്ട സമയമായെന്നാണ് ഒരു വിഭാഗത്തിന്റെ വിമര്‍ശനം. കോലിയെ പുറത്താക്കാതെ ആര്‍സിബി കപ്പടിക്കില്ലെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്.
കോലി നിലവിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ്. അതുകൊണ്ടുതന്നെ വലിയ താരമൂല്യവും ആരാധക പിന്തുണയും കോലിക്കുണ്ട്. ഇതുകൊണ്ടാണ് ആര്‍സിബി കോലിയെ നിലനിര്‍ത്തുന്നത്. കോലി ഇതേ പ്രകടനം തുടരുന്നത് ടീമിന് ഗുണം ചെയ്യില്ലെന്ന് ഇതുവരെയുള്ള പ്രകടന കണക്കുകളില്‍ നിന്ന് വ്യക്തം. ഐപിഎല്ലിന് ശേഷം ടി20 ലോകകപ്പ് വരാന്‍ പോവുകയാണ്. കോലി ഇന്ത്യന്‍ ടീമില്‍ വേണോ വേണ്ടയോ എന്നതിനെച്ചൊല്ലിയുടെ ചര്‍ച്ചകള്‍ സജീവമാണ്. നിലവിലെ കണക്കുകളില്‍ കോലി റണ്‍വേട്ട നടത്തുന്നുണ്ടെങ്കിലും ഇത് ടീമിന് ഗുണം ചെയ്യുന്നില്ലെന്നതാണ് വസ്തുത.
ടി20യില്‍ മികച്ച സ്ട്രൈക്ക് റേറ്റില്‍ കളിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍ കോലിക്ക് ഇതിന് സാധിക്കാതെ പോകുന്നതിനാല്‍ത്തന്നെ അദ്ദേഹത്തെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കുന്നത് തിരിച്ചടിയായി മാറാനുള്ള സാധ്യതയാണ് കൂടുതലെന്ന് പറയാം. എന്തായാലും ഈ കണക്കുകള്‍ കോലിക്കെതിരേ കൂടുതല്‍ വിമര്‍ശനം ഉയരാന്‍ കാരണമാവുമെന്ന് തന്നെ പറയാം. ആര്‍സിബി ഈ സീസണില്‍ കളിച്ച 5 മത്സരത്തില്‍ 4ലും ടീം തോറ്റു. അതുകൊണ്ടുതന്നെ വരുന്ന മത്സരങ്ങളിലും ഇതേ മെല്ലപ്പോക്ക് നടത്തിയാല്‍ കോലിക്കെതിരേ വിമര്‍ശനം ശക്തമാവുമെന്നുറപ്പാണ്.