ന്യൂഡൽഹി റെയിൽവേ സ്റ്റേഷന് വാജ്പേയിയുടെ പേര് നൽകണം : കത്തയച്ച് എം പി

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന് അന്തരിച്ച പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ പേര് നല്‍കണമെന്ന ആവശ്യവുമായി ബിജെപി എംപി.ഡല്‍ഹിയിലെ ചാന്ദ്നിചൗക്കിനെ ലോക്സഭയില്‍ പ്രതിനിധീകരിക്കുന്ന പ്രവീണ്‍ ഖണ്ഡേല്‍വാലാണ് ഈ ആവശ്യം ഉന്നയിച്ച്‌ റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചത്.

Advertisements

തന്റെ കർമമണ്ഡലം കൂടിയായിരുന്ന ഡല്‍ഹിയോട് ഗാഢമായ വൈകാരിക അടുപ്പം വാജ്പേയിക്കുണ്ടായിരുന്നെന്നും റെയില്‍വേ സ്റ്റേഷൻ പുനർനാമകരണം ചെയ്യുന്നതിലൂടെ അദ്ദേഹം ആജീവനാന്തം രാജ്യത്തിന് നല്‍കിയ സേവനത്തിനുള്ള ആദരവായി മാറുമെന്നും ഖണ്ഡേല്‍വാല്‍ കത്തില്‍ പറയുന്നു. മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ടെർമിനസ്, ബെംഗളൂരുവിലെ ക്രാന്തിവീര സംഗൊല്ലി രായണ്ണ സ്റ്റേഷൻ തുടങ്ങിയ ഉദാഹരണങ്ങളും പുനർനാമകരണങ്ങള്‍ക്ക് ഉദാഹരണമായി പ്രവീണ്‍ ഖണ്ഡേല്‍വാല്‍ ചൂണ്ടിക്കാണിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുറച്ചുദിവസം മുൻപ് ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത, ഓള്‍ഡ് ഡല്‍ഹി റെയില്‍വേ സ്റ്റേഷന് അഗ്രോഹയിലെ രാജാവായിരുന്ന മഹാരാജ് അഗ്രസെന്നിന്റെ പേര് നല്‍കണമെന്ന് അഭ്യർഥിച്ചിരുന്നു.

Hot Topics

Related Articles