കോട്ടയം : വിദേശജോലി വാഗ്ദാനം ചെയ്യ്തു പണം തട്ടിയആള്‍പിടിയില്‍. മീനച്ചില്‍ മറ്റയ്ക്കാട്ടു വീട്ടില്‍ സോജനെ (38) യാണ് പാലാ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ന്യൂസിലാൻഡിൽ ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് പലരിൽ നിന്നായി 14 ലക്ഷത്തോളം രൂപാ കൈപ്പറ്റി തട്ടിപ്പ് നടത്തിയ കേസിലാണ് പ്രതി പിടിയിലായത്. കേസിലെ നാലാം പ്രതിയായ സോജനെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. പാലാ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ദിലീപ് കുമാർ കെ, ഗ്രേഡ് എസ് ഐ ബിജുചെറിയാന്‍ , സീനിയർ സിവിൽ പൊലീസ് ഓഫിസർ സന്തോഷ് , സിവിൽ പൊലീസ് ഓഫിസർ അഭിലാഷ്, സിവിൽ പൊലീസ് ഓഫിസർ മിഥുന്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.
Advertisements