റോഡിൽ പടക്കം പൊട്ടിക്കരുത്; റോഡിൽ മദ്യപാനം വേണ്ട; മദ്യപിച്ച് ബഹളവും വേണ്ട : നിങ്ങളെ നിരീക്ഷിക്കാൻ രാത്രിയും പകലും പൊലീസുണ്ടാകും; പുതുവത്സരത്തിന് കർശന പരിശോധനയുമായി കോട്ടയം ജില്ലാ പൊലീസ്

കോട്ടയം : റോഡിൽ പടക്കം പൊട്ടിക്കുന്ന വർക്കും , മദ്യപിച്ച് റോഡിലിറങ്ങുന്നവർക്കും പൂട്ടിടാൻ കോട്ടയം ജില്ലാ പൊലീസ്. പുതുവൽസര ആഘോഷങ്ങൾ മുൻനിർത്തി കോട്ടയം ജില്ലയിൽ ഡിസംബർ 31 വെള്ളിയാഴ്ച
വൈകുന്നേരം മുതൽ പൊലീസ് പ്രത്യേക നിരീക്ഷണം ആരംഭിക്കും. രാത്രിയും പകലും മുഴുവൻ സമയ പട്രോളിങ്ങ് ആരംഭിച്ചിട്ടുണ്ട്. തുടർച്ചയായി
വാഹന പരിശോധനയും നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും നടക്കും.

Advertisements

മദ്യപിച്ചും അമിതവേഗതയിലും വാഹനം
ഓടിക്കുന്നവർ, പൊതു സ്ഥലങ്ങളിൽ മദ്യ ലഹരിയിൽ പെരുമാറുന്നവർ, പൊതു സ്ഥലങ്ങളിൽ മദ്യപാനം നടത്തുന്നവർ എന്നിവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുന്നതാണ്.
മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദു ചെയ്യും. പൊതു സ്ഥലങ്ങളിൽ അപകടകരമായി പടക്കം പൊട്ടിക്കുന്നവർക്കെതിരെ സ്ഫോടക വസ്തു നിയമ
പ്രകാരമുള്ള നടപടിയെടുക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൊതു സ്ഥലങ്ങളിലും ബസ്സുകളിലും ഉണ്ടാകുന്ന തിരക്കിന്റെ മറവിൽ നടക്കാനിടയുള്ള പോക്കറ്റടി സ്ത്രീകളെ ശല്യപ്പെടുത്തൽ എന്നിവ
പിടികൂടുന്നതിനായി ഷാഡോ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. ടൗണുകൾ ജനത്തിരക്കുള്ള
നിരത്തുകൾ, മാർക്കറ്റുകൾ, വ്യാപാര സമുച്ചയങ്ങൾ എന്നിവ ഉൾപ്പെടുത്തി പൊലീസ് പട്രോൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഒരിക്ടോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 30 മുതൽ ജനുവരി രണ്ടിന് രാത്രി വരെ രാത്രികാല നിയന്ത്രണങ്ങൾ
ഏർപ്പെടുതിയിട്ടുണ്ട്. ഈ സമയത്ത് രാത്രികാല യാത്ര നിയന്ത്രിച്ചിട്ടുള്ളതും പുതുവത്സര ആഘോഷങ്ങൾ
തടഞ്ഞിട്ടുള്ളതുമാണ്. ദേവാലയങ്ങളിലും പൊതുവിടങ്ങളിലും ഉൾപടെ നടത്താറുള്ള മത സാമുദായിക
രാഷ്ട്രീയ സാംസ്കാരിക സാമൂഹിക കൂടിച്ചേരലുകൾ ഉൾപ്പെടെ ആൾക്കൂട്ടങ്ങൾ ഉണ്ടാവാൻ ഇടയുള്ള എല്ലാ പരിപാടികളും തടഞ്ഞിട്ടുമുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.