വാഷിങ്ടണ്‍: വർഷങ്ങളായി തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് ആരോപിച്ച് ന്യൂയോർക്ക് ടൈംസ് പത്രത്തിനെതിരേ നിയമനടപടിയുമായി യു.എസ്.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സ്ഥാപനത്തിനെതിരേ 124,500 കോടിയുടെ (15 ബില്ല്യണ്‍ ഡോളർ) മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പറഞ്ഞു. ഡെമോക്രാറ്റിക് പാർട്ടിയുടെ മുഖപത്രമായാണ് ന്യൂയോർക്ക് ടൈംസ് പ്രവർത്തിക്കുന്നതെന്നും ട്രംപ് പറഞ്ഞു.
രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും അന്തസ്സില്ലാത്ത മാധ്യമ പ്രവർത്തനമാണ് ന്യൂയോർക്ക് ടൈംസ് നടത്തുന്നതെന്നും ട്രംപ് ആരോപിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് പത്രം കമല ഹാരിസിന് മുൻപേജില്‍ നല്കിയ പ്രാധാന്യം ഇതുവരെയുണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ നിയമവിരുദ്ധമായ തിരഞ്ഞെടുപ്പ് സംഭാവനയ്ക്ക് തുല്യമാണ്. തന്നെയും തന്റെ കുടുംബത്തെയും തന്റെ ബിസിനസ്സിനെയും അമേരിക്ക ഫസ്റ്റ് പ്രസ്ഥാനത്തെയും കുറിച്ച് പത്രം വ്യാജ വാർത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും ട്രംപ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ന്യൂയോർക്ക് ടൈംസ് വളരെക്കാലമായി എന്നെക്കുറിച്ച് സ്വതന്ത്രമായി നുണ പറയുകയും താറടിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചത്. അതിന് ഇപ്പോള്‍ത്തന്നെ അറുതിവരുത്തും. എബിസി, സിബിഎസ് ഡിസ്നി എന്നിവയുള്‍പ്പെടെയുള്ള മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ മുൻപ് നടത്തിയ, വിജയകരമായ നിയമനടപടികളെ കുറിച്ചും ട്രംപ് പറഞ്ഞു.