കോട്ടയം ടൗണിനോട് ചേർന്ന് കിടക്കുന്ന നാഗമ്പടം പനയക്കഴിപ്പ് പ്രദേശത്ത് മദ്യമയക്കു മരുന്ന് സംഘങ്ങൾ നിരന്തരമായി പ്രദേശവാസികൾക്ക് ഭീഷണിയാവുന്നു, ഒപ്പം മേഷണവും നിത്യസംഭവമായി മാറുകയാണ് പ്രദേശം കേന്ദ്രീകരിച്ച് അവിടെ താമസക്കാരായ ചില ചെറുപ്പക്കാരും അവർക്കൊപ്പമെത്തുന്ന അപരിചിതരായ യുവാക്കളുമാണ് പ്രശ്നം സൃഷ്ടിക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി കഴിഞ്ഞ ദിവസം നാഗമ്പടം മഹാദേവ ക്ഷേത്ര ഉത്സവം കഴിഞ്ഞ് മടങ്ങിയ ദമ്പതികളുടെ വാഹനം നാഗമ്പടം ഓവർബ്രിഡ്ജിന് താഴേക്ക് വരുമ്പോൾ മദ്യപിച്ച് വഴിയിൽ നിന്ന 12 അംഗ സംഘം വഴിയടഞ്ഞ് നിലയുറപ്പിക്കുകയും വാഹനം തട്ടി എന്നാരോപിച്ച് വാഹനം തടഞ്ഞു നിർത്തി ദമ്പതികൾക്ക് നേരെ കൈയ്യേറ്റ ശ്രമവും അസഭ്യവർഷവും നടത്തി വാഹനത്തിൻ്റെ താക്കോൽ ഊരിയെടുത്ത് 5000 രൂപ ആവശ്യപ്പെട്ട് ഭീഷണി മുഴക്കുകയും ചെയ്തു.
താക്കോൽ തിരികെ നൽകാൻ കൂട്ടാക്കത്തതിനാൽ രാത്രിയിൽ വീട്ടിൽ നിന്ന് സ്യൂപ്ലിക്കറ്റ് താക്കോൽ വരുത്തി വാഹനമെടുക്കേണ്ട ഗതികേടിലായി പാതിരാത്രിയിൽ പനയക്കഴിപ്പ് നിവാസികളായ ദമ്പതികൾ. ഇവർ കോട്ടയം വെസ്റ്റ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്, ഇതിന് മുൻപ് പല തവണ റെയിൽവേയുടെ വസ്തു വകകൾ മോഷണം നടത്തുക, മീനച്ചിലാറിനു കുറുകെയുള്ള പാലത്തിൽ കയറി മദ്യപാനം, മയക്കുമരുന്ന് ഉപയോഗം, അനാശാസ്യം ഇതെല്ലാം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുള്ളതാണ്. കഴിഞ്ഞ ദിവസം വീടിനു മുന്നിൽ പാൽ വാങ്ങാൻ വച്ചിരുന്ന സ്റ്റീൽ പാത്രം പകൽ മോഷ്ടിച്ച് കൊണ്ടുപോയി ഇങ്ങനെ ചെറുതും വലുതുമായ പ്രശ്നങ്ങൾ നിരന്തരം നടക്കുന്നത് നാട്ടുകാരിൽ അസ്വസ്ഥതയും, പ്രതിഷേധവും സൃഷ്ടിക്കുന്നുണ്ട്.