ഗാന്ധിനഗർ:
12-ാം ശമ്പള പരിഷ്കരണവും, കുടിശ്ശികയായ 18% ക്ഷാമബത്തയും ഉടനെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൻ.ജി ഒ അസോസിയേൻഷൻ മെഡിക്കൽകോളജ് ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ ക്ഷാമബത്താ ദിനമായ ഇന്നലെ കരിദിനമായി ആചരിച്ചു.ബ്രാഞ്ച് പ്രസിഡന്റ് എം.കെ ജയമോന്റെ അധ്യക്ഷതയിൽ നടന്ന ധർണ്ണാ സമരം കെ.പി.സി.സി മെമ്പർ തോമസ് കല്ലാടൻ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ അസോസിയേഷൻ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. മോഹനചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ സഞ്ജയ് എസ് നായർ, ജില്ലാ വൈസ് പ്രസിഡന്റുമാരായ അനൂപ് പ്രാപ്പുഴ, എ.ജി. പോൾ, ജില്ലാ ജോയിന്റ് സെക്രട്ടറി പി.ബി. ബിജുമോൻ, സുധാകരൻ നായർ, കുര്യച്ചൻ കെ.എ, ജയശ്രീ എസ് ബി, വിജിമോൾ, അർജുൻ എം രവീന്ദ്രൻ, പ്രമോദ്കുമാർ കെ എൻ, സുനിൽകുമാർ കെ.ജി, അനിൽകുമാർ, സന്തോഷ് കുമാർ വി.എ, ഷാജി പി, ബിന്ദു പി.ആർ തുടങ്ങിയവർ പ്രസംഗിച്ചു.
എൻ.ജി ഒ അസോസിയേൻഷൻ മെഡിക്കൽകോളജ് ബ്രാഞ്ച് കരിദിനം ആചരിച്ചു

Advertisements