പാമ്പാടി: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ തുടർച്ചയായി നിഷേധിക്കുന്നത് പ്രതിഷേധാർഹമാണെന്ന് യു.ഡി.എഫ്. ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് പറഞ്ഞു. കഴിഞ്ഞ 3 സാമ്പത്തിക വർഷമായി സറണ്ടർ തടഞ്ഞുവച്ചും 2 വർഷമായി ക്ഷാമബത്ത നൽകാതെയും സർക്കാർ ഒളിച്ചുകളിക്കുകയാണ്. കേരള എൻ ജി ഒ അസോസിയേഷൻ 4-ാം മത് പാമ്പാടി ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയും ധൂർത്തും മൂലമുണ്ടായ സാമ്പത്തിക പ്രതിന്ധിയുടെ പേരിൽ ജീവനക്കാരെ ദ്രോഹിക്കുന്നത് സർക്കാർ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്രാഞ്ച് പ്രസിഡൻ്റ് എം.സി ജോണിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡൻ്റ് എം.ജെ. തോമസ് ഹെർബിറ്റ് , സെക്രട്ടറി രഞ്ജു കെ മാത്യു , സതീഷ് ജോർജ് , സോജോ തോമസ് , സഞ്ജയ് എസ് നായർ , പി.സി മാത്യു , ജെ.ജോബിൻസൺ , ബിജു എം.കുര്യൻ , സിജിൻ മാത്യൂ , ഈപ്പൻ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.