കോട്ടയം: 2021 ലെ രണ്ട് ഗഡു ക്ഷാമബത്ത പ്രഖ്യാപിച്ചപ്പോൾ 78 മാസത്തെ ക്ഷാമബത്തയുടെ കുടിശ്ശിക നിഷേധിച്ച ഇടത് സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് എൻ.ജി.ഒ അസോസിയേഷൻ ടൗൺ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം മിനി സിവിൽ സ്റ്റേഷന് മുൻപിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു ബ്രാഞ്ച് പ്രസിഡന്റ് സജിമോൻ സി.എബ്രഹാമിന്റെ അദ്ധ്യാക്ഷതയിൽ കൂടിയ പ്രതിഷേധ യോഗം എൻ. ജി .ഒ അസോസിയേഷൻ ജില്ലാ പ്രിസിഡന്റ് സതീഷ് ജോർജ്ജ് ഉദ്ഘാടനം ചെയ്തു ജില്ലാ സെക്രട്ടറി സോജോ തോമസ്, സംസ്ഥാന കമ്മിറ്റി അംഗം റ്റി.കെ. അജയൻ , ജില്ലാ ജോയിന്റ് സെക്രട്ടറി സ്മിതാ ദേവകി, ബ്രാഞ്ച് സെക്രട്ടറി ബിന്ദു എസ്, സിറിൽ സഞ്ജു ജോർജ്, അശോക്. വി, അനീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.