കോട്ടയം: പണിമുടക്കവകാശം തൊഴിലവകാശം എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും ആയിരം കേന്ദ്രങ്ങളിൽ ജനാധിപത്യ സംരക്ഷണ സദസ്സ് നടത്തി. ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സിന്റെയും അദ്ധ്യാപക സർവീസ് സംഘടനാ സമരസമിതിയുടെയും സംയുക്ത നേതൃത്വത്തിൽ ഓഫീസ് കോംപ്ലക്‌സുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. കോട്ടയം സിവിൽ സ്റ്റേഷനിൽ എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സീമ എസ് നായർ സദസ്സ് ഉദ്ഘാടനം ചെയ്തു. ഏലിയാമ്മ തോമസ് അധ്യക്ഷയായ യോഗത്തിൽ ഷൈല ബി സ്വാഗതവും ലീന പി കുര്യൻ കൃതജ്ഞതയും രേഖപ്പെടുത്തി.
കോട്ടയം സിവിൽ സ്റ്റേഷൻ ഏരിയയിലെ വിവിധ കേന്ദ്രങ്ങളിലായി കെജിഒഎ ജില്ലാ സെക്രട്ടറി ഷാജിമോൻ ജോർജ്, എൻ പി പ്രമോദ് കുമാർ, മനേഷ് ജോൺ എന്നിവർ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എം ജി യൂണിവേഴ്‌സിറ്റിയിൽ നടന്ന ജനാധിപത്യസംരക്ഷണ സദസ്സ് എംജിയുഇഎ ജനറൽ സെക്രട്ടറി വി പി മജീദ് ഉദ്ഘാടനം ചെയ്തു. വി പി ശ്രീനി, ബാബുരാജ് എ വാര്യർ, ലേഖ ജെ എന്നിവർ സംസാരിച്ചു.
കോട്ടയം ടൗണിൽ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി വി കെ ഉദയൻ, ജോയൽ ടി തെക്കേടം, എം എഥൽ, കെ ഡി സലിം കുമാർ, എസ് സുദീപ്, രാജേഷ് കുമാർ പി പി, പ്രജിത പി പി, മുഹമ്മദ് ഷെരീഫ്, ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മറ്റിയംഗം എം ജെ ബെന്നി മോൻ, കെ എം സി എസ് യു ജില്ലാ സെക്രട്ടറി എം ആർ സാനു എന്നിവർ സംസാരിച്ചു.
ഏറ്റുമാനൂർ ഏരിയയിൽ എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ ആർ അനിൽകുമാർ, സന്തോഷ് കെ കുമാർ, ഷീന ബി നായർ, ജീമോൻ കെ ആർ, ബിലാൽ കെ റാം, ഷാവോ സിയാങ്, അലക്‌സ് പി പാപ്പച്ചൻ, ആശ മോൾ, ഷാനിസ് ആന്റണി, ഹാഷിം വി കെ, കെ സന്തോഷ് കുമാർ, മാത്യു ജെയിംസ്, റസ്സൽ എന്നിവർ സംസാരിച്ചു.
കാഞ്ഞിരപ്പള്ളിയിൽ എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ടി ഷാജി, അനൂപ് എസ് രാജി എസ്, കെ സി പ്രകാശ് കുമാർ, രഞ്ജിത്ത് കെ ആർ, സി എസ് ബിജു, നിയാസ് എം എ, സുജിത്ത്, ഷെജിൻ എം ഷാജി, ജയപ്രകാശ് എൻ എന്നിവർ സംസാരിച്ചു.
വൈക്കം ഏരിയയിൽ എൻജിഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി എം എൻ അനിൽകുമാർ, സി ബി ഗീത, വി കെ വിപിനൻ, എം ജി ജെയ്മോൻ, കെ ജി അഭിലാഷ്, ഒ വി മായ, പ്രീതി എം നായർ, ആർ സുരേഷ്, അബ്ദുൽ ഫിറോസ് എന്നിവർ സംസാരിച്ചു.
പാമ്പാടിയിൽ കെജിഒഎ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ അർജുനൻ പിള്ള, വി സി അജിത്, സജിമോൻ തോമസ്, ബീന എം കെ എന്നിവർ സംസാരിച്ചു.
പാലായിൽ വി വി വിമൽ കുമാർ, ജി സന്തോഷ്‌കുമാർ, പി എം സുനിൽ കുമാർ, കെ ടി അഭിലാഷ്, കെ കെ പ്രദീപ്, സാവിത്രി കെ ആർ, യാസിർ ഷെരിഫ്, കെ എസ് റെജി, സൗമിനി എസ്, വിശ്വം പി എസ്, എ സി രാജേഷ് എന്നിവർ സംസാരിച്ചു.
ചങ്ങനാശ്ശേരിയിൽ കെഎംസിഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് എൻ സിന്ധു, സി എൽ ശിവദാസ്, കെ ജെ ജോമോൻ, സാജുമോൻ കെ ടി, മുഹമ്മദ് അൻസിം, എൻ അനിൽ എന്നിവർ സംസാരിച്ചു.
ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കെ എസ് ടി എ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ വി അനീഷ് ലാൽ, ജില്ലാ സെക്രട്ടറി കെ എസ് അനിൽ കുമാർ, ജില്ലാ പ്രസിഡന്റ് ടി രാജേഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ ജെ പ്രസാദ്, വി കെ ഷിബു, അനിത ബി നായർ, ജില്ലാ ജോയിന്റ് സെക്രട്ടറി കെ പ്രകാശൻ, ബിനു എബ്രഹാം, പി ആർ പ്രവീൺ എന്നിവർ സംസാരിച്ചു.