പാമ്പാടി : കഴിഞ്ഞ രണ്ട് വർഷമായി കുടിശിഖയായ എട്ട് ശതമാനം ക്ഷാമബത്ത നിഷേധിക്കുന്ന സർക്കാർ നിലപാട് വഞ്ചനാപരമെന്ന് കേരള എൻ.ജി. ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ. തോമസ് ഹെർബിറ്റ് ആരോപിച്ചു. കുടിശികയായ നാലു ഗഡു ക്ഷാമബത്ത അനുവദിയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള എൻ.ജി.ഒ അസോസിയേഷൻ പാമ്പാടി സബ്ബ് ട്രഷറിയ്ക്കു മുന്നിൽ നടത്തിയ ക്ഷാമബത്താ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് എം.സി. ജോണിക്കുട്ടി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറി രഞ്ജു കെ.മാത്യു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റംഗം സി. വിജയകുമാർ, സെക്രട്ടറി ബിജു. എം. കുര്യൻ, സുബിൻ എബ്രഹാം, അശ്വിൻ ആർ , ബിന്ദു കെ എ , വിജിമോൾ വി.ജി , ജയശ്രീ കെ.ജി എന്നിവർ പ്രസംഗിച്ചു.