കടുത്തുരുത്തി: കേരള എൻജിഒ യൂണിയൻ വജ്ര ജൂബിലി ജില്ലാ സമ്മേളനം കടുത്തുരുത്തിയിൽ സമാപിച്ചു. രണ്ടാം ദിനമായ ഇന്ന് നടന്ന സുഹൃദ് സമ്മേളനം സിഐറ്റിയു സംസ്ഥാന വൈസ് പ്രസിഡന്റ് റ്റി ആർ രഘുനാഥൻ ഉദ്ഘാടനം ചെയ്തു.
കെഎസ്റ്റിഎ ജില്ലാ പ്രസിഡന്റ് റ്റി രാജേഷ്, കെജിഒഎ ജില്ലാ ജോയിന്റ് സെക്രട്ടറി എൻ പി പ്രമോദ് കുമാർ, എം ജി യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ പി ശ്രീനി, കെജിഎൻഎ ജില്ലാ സെക്രട്ടറി രാജേഷ് കെ ആർ, എകെജിസിറ്റി ജില്ലാ സെക്രട്ടറി ഡോ. രഞ്ജിത് മോഹൻ പി, എകെപിസിറ്റിഎ കോട്ടയം -ഇടുക്കി ജില്ലാ സെക്രട്ടറി പോൾ വി കാരംതാനം, കേരള പിഎസ്സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന കൗൺസിൽ അംഗം രാജേഷ് കെ എസ്, കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് റ്റി കെ ഗോപി, എൽഐസി എംപ്ലോയീസ് യൂണിയൻ കോട്ടയം ഡിവിഷൻ സെക്രട്ടറി വി കെ രമേശ്, ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി പി എൻ സോജൻ, കെഎസ്ആർറ്റിസി എംപ്ലോയീസ് അസോസിയേഷൻ (സിഐറ്റിയു) സംസ്ഥാന സെക്രട്ടറി ആർ ഹരിദാസ്, കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ (സിഐറ്റിയു) സംസ്ഥാന ജോയിന്റ് സെക്രട്ടറി എം ബി പ്രസാദ്, കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ സിഐറ്റിയു ജില്ലാ സെക്രട്ടറി കെ സുരേഷ്കുമാര്‍ എന്നിവർ അഭിവാദ്യം ചെയ്തു. എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് എം എൻ അനിൽകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി കെ ആർ അനിൽകുമാർ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി വി സി അജിത് കുമാർ കൃതജ്ഞത രേഖപ്പെടുത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഘടനാ റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിൽ ജയേഷ് ശർമ (വൈക്കം), ഷീജ വി (മീനച്ചിൽ), കുക്കു മോൾ വിജയ് (സിവിൽ സ്റ്റേഷൻ), ടി പി സന്തോഷ് കുമാർ (ടൗൺ), സുബി വി എസ് (കാഞ്ഞിരപ്പള്ളി), ഷീജ എന്‍ സി (പാമ്പാടി), വത്സലകുമാരി കെ ഡി (ആർപ്പൂക്കര- ഏറ്റുമാനൂർ), അപര്‍ണ ആനന്ദ് (ചങ്ങനാശ്ശേരി) എന്നിവർ പങ്കെടുത്തു.
ചർച്ചകൾക്ക് സംസ്ഥാന സെക്രട്ടറി ആർ സാജൻ മറുപടി നൽകി.
സി ബി ഗീത കൺവീനർ ആയ വനിതാ സബ് കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.
സി ബി ഗീത (കൺവീനർ )
രേഖ കെ എസ്, പൊന്നമ്മ പോൾ, വിബിത മോഹൻ, കെ പി ഷൈലജ, തെയ്യാമ്മ ആർ, ഷീജ വി, സജീന പി എസ്, മഞ്ജു എസ്, ജയമോൾ കെ എസ്, സീമ പി എസ്, അപർണ്ണ ആനന്ദ്, വി സിന്ധു, ഷീജ എൻ സി, നിഷ മോഹൻ, വത്സല കുമാരി കെ ഡി, ആശാമോൾ കെ ആർ, ഡെയ്സമ്മ പി റ്റി, സുജാത റ്റി പി, ജെസ്സി ആന്റണി, ബിന്ദു തങ്കപ്പൻ (അംഗങ്ങൾ )
അഴിമതിരഹിതവും കാര്യക്ഷമവുമായ ജനപക്ഷ സിവിൽ സർവീസ് യാഥാർത്ഥ്യമാക്കുക, വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്ര നയങ്ങൾ തിരുത്തുക, കുടിശ്ശികയായ ക്ഷാമബത്ത അനുവദിക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, കേരളത്തിന് അർഹമായ സാമ്പത്തിക വിഹിതം അനുവദിക്കുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക തുടങ്ങിയ 17 പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.