പാമ്പാടി: കഴിഞ്ഞ 3 സാമ്പത്തിക വർഷമായി തടഞ്ഞുവച്ച ലീവ് സറണ്ടർ ഈ സാമ്പത്തിക വർഷം പി.എഫ്.ൽ ലയിപ്പിച്ച് 4 വർഷത്തിന് ശേഷം പിൻവലിക്കാമെന്ന വിചിത്ര ഉത്തരവ് സർക്കാർ പുറത്തിറക്കി ജീവനക്കാരെ വീണ്ടും വഞ്ചിച്ചിരിക്കുകയാണെന്ന് കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു പറഞ്ഞു. പാമ്പാടി സബ്ട്രഷറിക്ക് മുന്നിൽ ജീവനക്കാർ നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡൻറ് സിജിൻ മാത്യു അദ്ധ്യക്ഷത വഹിച്ചു. ,ജയിൻ കേശവൻ , റോയി ജോർജ് , കുഞ്ഞ് ഫാത്തിമ , ജയശ്രീ കെ.ജി. , ജെയ്സി പി ജെ എന്നിവർ പ്രസംഗിച്ചു.
Advertisements