കോട്ടയം : അര്‍ഹമായ നികുതി വിഹിതവും വായ്പാനുമതിയും നിഷേധിച്ച് കേരളത്തിലെ ജനങ്ങളെ ദ്രോഹിക്കുന്ന നിലപാടില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് എന്‍ജിഒ യൂണിയൻ കോട്ടയം ടൗൺ ഏരിയ ആവശ്യപ്പെട്ടു. ടൗൺ ഏരിയയുടെ 47-ാം വാര്‍ഷിക സമ്മേളനം കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ടി പി ഉഷ സംഘടന റിപ്പോർട്ട് അവതരിപ്പിച്ച് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സുബിൻ ലൂക്കോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയ സെക്രട്ടറി കൃഷ്ണദാസ് വി വി പ്രവർത്തന റിപ്പോർട്ടും, ഏരിയ ട്രഷറർ സിന്ധു എം എൽ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഉയർന്നു വന്ന ചർച്ചകൾക്ക് സംസ്ഥാന വൈസ് പ്രസിഡന്റ്, ഏരിയ സെക്രട്ടറി എന്നിവർ മറുപടി നൽകി. സമ്മേളനം പുതിയ ഭാരവാഹികളായി സുബിൻ ലൂക്കോസ് – പ്രസിഡന്റ്, ടി എ സാബു, പി എൻ ഉഷ – വൈസ് പ്രസിഡന്റുമാര്‍, കൃഷ്ണദാസ് വി വി – സെക്രട്ടറി, ബിജോയ് എം ടി, ഷാഹിരാജ് വി ആർ – ജോയിന്റ് സെക്രട്ടറിമാര്‍, റസ്സൽ നജീഷ് – ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.