എൻ.ജി.ഒ യൂണിയൻ ജീവനക്കാർ ജില്ലാ മാർച്ചിന് ഒരുങ്ങുന്നു; പ്രചാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

കോട്ടയംഃ വിവിധ ആവശ്യങ്ങളുന്നയിച്ച് എൻജിഒ യൂണിയൻ മെയ് 26-ന് കോട്ടയത്ത് നടത്തുന്ന ജില്ലാ മാർച്ചും ധർണ്ണയും വിജയിപ്പിക്കുന്നതിന് ജീവനക്കാർ തയ്യാറെടുക്കുന്നു. പ്രചരണപ്രവർത്തനങ്ങൾ ഊർജ്ജിതമായി തുടരുന്നു. യൂണിറ്റ് പൊതുയോഗങ്ങൾക്കും ഓഫീസ് വിശദീകരണങ്ങൾക്കും ശേഷം കോർണർ യോഗങ്ങൾ നടന്നു വരുന്നു.

Advertisements

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരള സർക്കാരിന്റെ ജനപക്ഷ ബദൽ ഉയർത്തിപ്പിടിക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, പങ്കാളിത്തപെൻഷൻ പുനപരിശോധനാസമിതി റിപ്പോർട്ടിന്മേൽ തുടർനടപടികൾ സ്വീകരിക്കുക, ജനോന്മുഖ സിവിൽ സർവീസിനായി അണിനിരക്കുക, കേന്ദ്ര-സംസ്ഥാന സാമ്പത്തികബന്ധങ്ങൾ പൊളിച്ചെഴുതുക, വർഗ്ഗീയതയെ ചെറുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച് സംഘടിപ്പിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം സിവിൽ സ്റ്റേഷനിൽ നടത്തിയ കോർണർ യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ ആർ അനിൽകുമാർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഉദയൻ വി കെ, സംസ്ഥാന കമ്മറ്റിയംഗം ടി ഷാജി, ജില്ലാ ട്രഷറർ സന്തോഷ് കെ കുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ എം എൻ അനിൽകുമാർ, ജോയൽ ടി തെക്കേടം, ജില്ലാ വൈസ് പ്രസിഡന്റുമാരായ എസ് അനൂപ്, ഷീന ബി നായർ, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ കെ ആർ ജീമോൻ, വി കെ വിപിനൻ, സജിമോൻ തോമസ്, കെ ഡി സലിംകുമാർ, ലക്ഷ്മി മോഹൻ, ഇ എസ് സിയാദ്, വി സി അജിത്, എം എഥൽ, സി ബി ഗീത, വി വി വിമൽകുമാർ തുടങ്ങിയവർ വിവിധ ഏരിയകളിലെ കോർണർ യോഗങ്ങളിൽ സംസാരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.