എന്‍ജിഒ യൂണിയൻ വനിതാ വെബിനാര്‍ നടത്തി

കോട്ടയം: ‘സ്ത്രീപക്ഷ കേരളം-സുരക്ഷിത കേരളം’ എന്ന മുദ്രാവാക്യമുയര്‍ത്തി സാഹിത്യപ്രവര്‍ത്തക സഹകരണസംഘം ഹാളില്‍ വച്ച് എന്‍ജിഒ യൂണിയൻ വനിതാ വെബിനാര്‍ നടത്തി. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസന്‍ കോടി ഉദ്ഘാടനം ചെയ്തു.

Advertisements

കോവിഡ് സാഹചര്യത്തിൽ ഏരിയ കേന്ദ്രങ്ങളിൽ ഓൺലൈനായാണ് പരിപാടി സംഘടിപ്പിച്ചത്. സിവിൽ സര്‍വീസില്‍ 50 ശതമാനത്തിലേറെ വനിതകൾ ജോലി ചെയ്യുന്നു. കുടുംബങ്ങളിലെ ഉത്തരവാദിത്വവും തൊഴിലിടങ്ങളിലെ ഉത്തരവാദിത്വവും ഒരേപോലെ നിര്‍വഹിക്കേണ്ടി വരുന്ന സ്ത്രീ ജീവനക്കാർ ഒട്ടേറെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഓഫീസുകളിലെ ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തത, ഗര്‍ഭിണികള്‍-മുലയൂട്ടുന്ന അമ്മമാരുടെ പ്രയാസങ്ങള്‍, സൈബര്‍ അതിക്രമങ്ങൾ, ദ്വിമുഖ ഉത്തരവാദിത്വം ഏല്‍പ്പിക്കുന്ന മാനസിക പിരിമുറുക്കങ്ങള്‍ ഇവയ്ക്കെല്ലാം പരിഹാരമാകേണ്ടതുണ്ട്. പരിഷ്കൃത സമൂഹത്തിന് ചേരാത്ത വിധം സംസ്ഥാനത്ത് സ്ത്രീധനത്തിന്റെ പേരിലുള്ള ആത്മഹത്യകളും ദുരഭിമാനകൊലകളും വര്‍ദ്ധിച്ചു വരുന്നു. ഇതിനെതിരായ അവബോധവും ഇടപെടലുകളും നടത്തുന്നതിന്റെ ഭാഗമായാണ് എന്‍ജിഒ യൂണിയൻ വെബിനാര്‍ സംഘടിപ്പിച്ചത്.

വെബിനാറില്‍ എന്‍ജിഒ യൂണിയൻ സംസ്ഥാന കമ്മറ്റിയംഗം എ എം സുഷമ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ഷീന ബി നായര്‍ അദ്ധ്യക്ഷയായ വെബിനാറില്‍ ജില്ലാ സെക്രട്ടറി ഉദയന്‍ വി കെ സ്വാഗതവും ജില്ലാ വനിതാ സബ് കമ്മിറ്റി കൺവീനര്‍ സി ബി ഗീത നന്ദിയും പറഞ്ഞു.

Hot Topics

Related Articles