കോട്ടയം: വിവിധ ആവശ്യങ്ങളുന്നയിച്ച് എന്‍ജിഒ യൂണിയൻ മെയ് 26-ന് കോട്ടയത്ത് നടത്തുന്ന ജില്ലാ മാര്‍ച്ചും ധര്‍ണ്ണയും വിജയിപ്പിക്കുന്നതിന് വിപുലമായ പ്രചരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരള സര്‍ക്കാരിന്റെ ജനപക്ഷ ബദല്‍ ഉയര്‍ത്തിപ്പിടിക്കുക, പിഎഫ്ആര്‍ഡിഎ നിയമം പിന്‍വലിക്കുക, പങ്കാളിത്തപെന്‍ഷന്‍ പുനപരിശോധനാസമിതി റിപ്പോര്ട്ടിന്മേല് തുടര്‍നടപടികള്‍ സ്വീകരിക്കുക, ജനോന്മുഖ സിവില്‍ സര്‍വീസിനായി അണിനിരക്കുക, കേന്ദ്ര-സംസ്ഥാന സാമ്പത്തികബന്ധങ്ങള്‍ പൊളിച്ചെഴുതുക, വര്‍ഗ്ഗീയതയെ ചെറുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
വൈക്കം ഏരിയയില്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം സി വി സുരേഷ് കുമാർ, ജില്ലാ സെക്രട്ടറിയേറ്റംഗം ലക്ഷ്മി മോഹന്‍ എന്നിവര്‍ വിശദീകരണയോഗങ്ങള്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം ടൗൺ ഏരിയയില്‍ മിനി സിവിൽ സ്റ്റേഷനിലും കോടിമതയിലും സംസ്ഥാന കമ്മറ്റിയംഗം എസ് സുനിൽ കുമാർ വിശദീകരണയോഗങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ ആശുപത്രിയില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി എം എന്‍ അനിൽ കുമാർ ഉദ്ഘാടനം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചങ്ങനാശ്ശേരിയില്‍ സംസ്ഥാന കമ്മറ്റിയംഗം സി എസ് മഹേഷ്, ജില്ലാ സെക്രട്ടറിയേറ്റംഗം വി കെ വിപിനന് എന്നിവര്‍ യോഗങ്ങൾ ഉദ്ഘാടനം ചെയ്തു.
പാമ്പാടിയില്‍ സംസ്ഥാന കമ്മറ്റിയംഗം പ്രസുഭകുമാര്‍, ജില്ലാ ട്രഷറര്‍ സന്തോഷ് കെ കുമാർ എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
ഏറ്റുമാനൂരില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി ജോയല്‍ ടി തെക്കേടവും പാലായില്‍ ജില്ലാ വൈസ് പ്രസിഡന്റ് എസ് അനൂപും കോട്ടയം സിവിൽ സ്റ്റേഷനില്‍ ജില്ലാ സെക്രട്ടറിയേറ്റംഗം സി ബി ഗീതയും കാഞ്ഞിരപ്പള്ളിയില്‍ ജില്ലാ സെക്രട്ടറിയേറ്റംഗം വി വി വിമല്‍കുമാറും ഉദ്ഘാടനം ചെയ്തു.