കോട്ടയം: തുടർച്ചയായി ആനുകൂല്യങ്ങൾ നിഷേധിച്ച് ജീവനക്കാരെ പെരുവഴിയിലാക്കിയ ഇടത് സർക്കാരിനെ ജനം പുറന്തള്ളുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പറഞ്ഞു.
ജീവനക്കാരുടെ സാമ്പത്തിക അനുകൂല്യങ്ങൾ ഈ സർക്കാർ തടഞ്ഞുവയ്ക്കുകയാണ്. ക്ഷാമബത്തയും സറണ്ടറും ശമ്പള പരിഷ്ക്കരണ കുടിശികയും നിഷേധിക്കുന്ന സാഹചര്യത്തിന് അറുതി വരണമെന്നും അദ്ദേഹം പറഞ്ഞു. കേരള എൻജിഒ അസോസിയേഷൻ 49 മത് കോട്ടയം ജില്ലാ സമ്മേളനം കോട്ടയം റെഡ് ക്രോസ് ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി സർക്കാരിന് കഴിഞ്ഞ പാർലമെൻറ് തെരെഞ്ഞെടുപ്പിൽ ജനങ്ങൾ അതിശക്തമായ തിരിച്ചടിയാണ് കൊടുത്തത്. അധികം വൈകാതെ തന്നെ ജീവനക്കാർക്കൊപ്പം നിൽക്കുന്ന ഒരു സർക്കാർ നിലവിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലാ പ്രസിഡൻ്റ് സതീഷ് ജോർജിൻ്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് മുഖ്യപ്രഭാഷണം നടത്തി. യാത്രയപ്പ് സമ്മേളനം ഫ്രൻസിസ് ജോർജ് എം പി യും പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡൻ്റ് ചവറ ജയകുമാറും സംഘടനാ ചർച്ച ജനറൽ സെക്രട്ടറി എ എം ജാഫർഖാനും ഉദ്ഘാടനം ചെയ്തു.
കെ.പി. സി.സി നിർവാഹക സമിതിയംഗങ്ങളായ അഡ്വ . ടോമി കല്ലാനി, ജോഷി ഫിലിപ്പ് , കെ.പി. സി.സി.സെക്രട്ടറിമാരായ പി. എ. സലിം,, ഫിലിപ്പ് ജോസഫ്, യു.ഡി.എഫ് ജില്ലാ കൺവീനർ ഫിൽസൻ മാത്യൂസ്, ഡി.സി.സി വൈസ് പ്രസിഡൻ്റ് മാരായ അഡ്വ . ജി ഗോപകുമാർ, അഡ്വ ബിജു പുന്നത്താനം, ചിന്തു കുര്യൻ ജോയി, ഡി.സി.സി സെക്രട്ടറിമാരായ എം.പി സന്തോഷ്കുമാർ, അഡ്വ . സിബി ചേനപ്പാടി, ജോബിൻ ജേക്കബ്, അസോസിയേഷൻ സംസ്ഥാന ട്രഷറർ തോമസ് ഹെർബിറ്റ് , വൈസ് പ്രസിഡൻ്റ് ജി എസ് ഉമാശങ്കർ , സംസ്ഥാന സെക്രട്ടറിമാരായ രഞ്ജു കെ മാത്യു, വി പി ബോബിൻ , കെ പ്രദീപ് , യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ഗൗരി ശങ്കർ, മഹിളാ കോൺഗ്രസിൻ്റെ അദ്ധ്യക്ഷ ബെറ്റി ടോജോ, കെ.എസ്. യു. ജില്ലാ പ്രസിഡൻ്റ് കെ.എൻ നൈസാം , ജില്ലാ സെക്രട്ടറി സോജോ തോമസ് ജില്ലാ ട്രഷറർ സഞ്ജയ് എസ് നായർ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഷറഫ് പറപള്ളി എന്നിവർ സംസാരിച്ചു.