പത്തനംതിട്ട : നവലിബറൽ നയങ്ങൾ നടപ്പിലാക്കുന്നതിൻറെ ഭാഗമായി രാജ്യത്ത് സിവിൽ സർവീസ് ഭീഷണി നേരിടുമ്പോൾ കേരളത്തിൽ സിവിൽ സർവീസ് സംരക്ഷിക്കപ്പെടുന്നത് ഇടതുപക്ഷ സർക്കാരിൻറെ ജനപക്ഷ നയങ്ങളുടെ കരുതൽ കൊണ്ടാണ്. സംസ്ഥാന സർക്കാരിൻറെ ജനക്ഷേമ പ്രവർത്തനങ്ങൾ വിജകരമായി നടപ്പാക്കുന്നതിന് പര്യാപ്തമായ ജനപക്ഷ സിവിൽ സർവീസിനായി അണിചേരാൻ എല്ലാ ജീവനക്കാരോടും എൻ ജി ഒ യൂണിയൻ പത്തനംതിട്ട ജില്ലാ സമ്മേളനം അഭ്യർത്ഥിച്ചു.
പത്തനംതിട്ട അബാൻ ടവർ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിന് തുടക്കം കുറിച്ച് ജില്ലാ പ്രസിഡണ്ട് എസ് ബിനു പതാക ഉയർത്തി. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. സമ്മേളനം മുൻ എംഎൽഎ രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് എസ് ബിനു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഡി സുഗതൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജി ബിനുകുമാർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജി അനീഷ് കുമാർ രക്തസാക്ഷി പ്രമേയവും ആദർശ് കുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് നടന്ന ചർച്ചയിൽ ബി വി സുജമോൾ (സിവിൽ സ്റ്റേഷൻ), യു സ്മിത (അടൂർ), ആർ സീതാലക്ഷ്മി (തിരുവല്ല), ജി ലേഖ (ടൌൺ), പി എൻ ബിനിമോൾ (റാന്നി), എസ് സുഗന്ധി (കോന്നി), എം അനൂപ് ഫിലിപ്പ് (മല്ലപ്പള്ളി) എന്നിവർ പങ്കെടുത്തു. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം കെ വസന്ത സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് ചർച്ചയിൽ രശ്മി ബി ഗോപാൽ (സിവിൽ സ്റ്റേഷൻ), ആർ രാജി (അടൂർ), ശങ്കർ ദത്തൻ (തിരുവല്ല), ടി ആർ ഹലീലുള്ള ഖാൻ (ടൌൺ), വി പി മായ (റാന്നി), എൻ അനിൽകുമാർ (കോന്നി), കെ കെ രമണി (മല്ലപ്പള്ളി) എന്നിവർ പങ്കെടുത്തു. സംസ്ഥാന വൈസ് പ്രസിഡൻറ് ബി അനിൽകുമാർ മറുപടി നൽകി .
ജില്ലാ ഭാരവാഹികൾ : എസ് ബിനു (പ്രസിഡൻറ്), ഡി സുഗതൻ (സെക്രട്ടറി), ആർ പ്രവീൺ, എൽ അഞ്ജു (വൈസ് പ്രസിഡൻറുമാർ), ജി അനീഷ് കുമാർ, ആദർശ് കുമാർ (ജോയിൻറ് സെക്രട്ടറിമാർ), ജി ബിനുകുമാർ (ട്രഷറർ). സെക്രട്ടറിയേറ്റ് അംഗങ്ങൾ : പി ബി മധു, കെ രവിചന്ദ്രൻ, എം പി ഷൈബി, എസ് നൗഷാദ്, വി പി തനൂജ, കെ ശ്രീനിവാസൻ, കെ ഹരികൃഷ്ണൻ, ടി കെ സജി.
ജില്ലാ കമ്മിറ്റി അംഗങ്ങൾ : ടി ആർ ബിജുരാജ്, സാബു ജോർജ്, കെ രാജേഷ്, വി ഉദയകുമാർ, അനാമിക ബാബു, പി ജി ശ്രീരാജ്, ബി സജീഷ്, കെ എം ഷാനവാസ്, സി എൽ ശിവദാസ്, പി എൻ അജി, എസ് ശ്രീകുമാർ, എം വി സുമ, ബിനു ജി തമ്പി, എം എസ് വിനോദ്, കെ സജികുമാർ, ഒ ടി ദിപിൻദാസ്, ജെ പി ബിനോയ്, ബി വിനോദ്കുമാർ, എസ് ശ്രീലത, കെ സതീഷ്‌കുമാർ, ഐ ദിൽഷാദ്, കെ സഞ്ജീവ്
ഓഡിറ്റേഴ്സ് : എം പി രാജശ്രീ, കെ സന്തോഷ്, എം അനൂപ് ഫിലിപ്പ്
വനിതാ സബ്കമ്മിറ്റി : എം വി സുമ (കൺവീനർ)
സി എസ് സൌമ്യ, റുബീന കരീം (ജോ.കൺവീനർമാർ