എൻ എച്ച് എം – ദേശിയ ആരോഗ്യ ദൗത്യം നടത്തിയ ദന്തൽ പരീക്ഷയിൽ വ്യാപക ക്രമകേട്

കൊച്ചി – ദേശിയ ആരോഗ്യ ദൗത്യത്തിന്റ ഭാഗമായി കേരളത്തിൽ ഉടനീളം ദന്ത ഡോക്ടർ മാരുടെ ഒഴിവുകൾ നികത്തുന്നതിനായി അപേക്ഷ ക്ഷണിക്കുകയും പരീക്ഷ നടത്തുകയും ചെയ്തു.വര്ഷങ്ങളായി പരീക്ഷ പോലും നടത്താതെ ഒഴിവുകൾ നികത്തിയിരുന്നത്. എന്നാൽ അടുത്തിടെ വ്യാപകമായി ദന്ത ഡോക്ടർ മാരുടെ പ്രതിഷേധത്തിന്റെ ഫലമായി പരീക്ഷ നടത്താൻ തീരുമാനമായി.പരീക്ഷയിൽ പങ്കെടുക്കാൻ എത്തിയ പലരെയും ജോലിയിൽ വേണ്ടത്ര പരിജയം ഇല്ലാത്ത എൻ എച് എം സ്റ്റാഫുകൾ പരീക്ഷയിൽ പങ്കെടുക്കാൻ എത്തിയ വിദ്യാർഥികളിൽ നൽകേണ്ട ഡി ഡി യുടെ തെറ്റുകൾ ചൂണ്ടി കാട്ടി പറഞ്ഞു പറഞ്ഞയച്ചത്.എസ് ബി ഐ ബാങ്കുകൾ നൽകുന്ന ഡി ഡി കൾക്ക് പേര് മുഴുവനും ചേർക്കാൻ സോഫ്റ്റ്‌വെയർ അനുവദിക്കുന്നില്ല എന്നാണ് എസ് ബി ഐ ഉദ്യോഗസ്ഥർ പറഞ്ഞത്. ആ കാരണം കൊണ്ട് ഡി ഡി ഒരിക്കലും അസാധു ആകില്ല എന്നാണ് SBI മാനേജർ ന്റെ വിശദീകരണം. എന്നാൽ ആ കാരണം ചൂണ്ടി കാട്ടി എൻ എച് എം ഉദ്യോഗസ്ഥർ പല കുട്ടികളുടെയും അവസരം നഷ്ടപ്പെടുത്തി എന്നാണ് അറിയുവാൻ സാധിച്ചത്.നിയമ വശം അറിയാവുന്ന ചില കുട്ടികൾക്കും പരീക്ഷ എഴുതാവാൻ അവസരം നൽകി.വർഷങ്ങളായി അഴിമതിയിൽ മുങ്ങി കിടന്ന എൻ എച് എം ഇൽ നല്ലവരായ ചില ഡോക്ടർ മാരുടെ പ്രയത്നം കൊണ്ട് മാത്രമാണ് പരീക്ഷ നടന്നത്.അവസരം നഷ്ടപ്പെട്ട ഡോക്ടർ മാർക്ക് വേണ്ടി നിയമ പോരാട്ടം തുടങ്ങുമെന്ന് നല്ലവരായ ദന്ത ഡോക്ടർ മാരുടെ കൂട്ടായ് മ അറിയിച്ചു.

Advertisements

Hot Topics

Related Articles