തിരുവനന്തപുരം: പി എഫ് ഐ കേസുമായി ബന്ധപ്പെട്ട് കേരളത്തിൽ എൻഐഎ റെയ്ഡ്. കേരളത്തെ കൂടാതെ ബീഹാർ, കർണാടക എന്നിവിടങ്ങളിലെ 25 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
നേരത്തെ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കണ്ടെത്തുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് എൻ ഐ എ യുടെ പോസ്റ്റർ പുറത്തുവന്നിരുന്നു. മൂന്ന് മുതൽ ഏഴ് ലക്ഷം രൂപ വരെയാണ് ഇനാം തുക. പാലക്കാട് വല്ലപ്പുഴ പഞ്ചായത്തിലാണ് എൻ ഐ എ പോസ്റ്റർ പതിച്ചിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൂറ്റനാട് സ്വദേശി ശാഹുൽ ഹമീദ്, ഞാങ്ങാട്ടിരി സ്വദേശി അബ്ദുൽ റഷീദ് കെ, ശങ്കരമംഗലം സ്വദേശി മുഹമ്മദ് മൻസൂർ, നെല്ലായ സ്വദേശി മുഹമ്മദലി കെപി, പറവൂർ സ്വദേശി അബ്ദുൽ വഹാബ് വിഎ, പേര് വിവരങ്ങളില്ലാത്ത ഫോട്ടോയിലെ വ്യക്തി എന്നിവരെ കണ്ടെത്തുന്നവർക്കാണ് എൻ ഐ എ ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പാണ് എൻ ഐ എ പഞ്ചായത്ത് ഓഫീസിൽ പോസ്റ്റർ പതിച്ചത്.