ഇടുക്കി: ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന ധീരജിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതി നിഖില്‍ പൈലിക്ക് വെള്ളിയാഴ്ച ജാമ്യം ലഭിച്ചതിന് പിന്നാലെ നിഖില്‍ പൈലിയുടെ ജാമ്യ വാര്‍ത്ത പങ്കുവച്ച് ഡീന്‍ കുര്യക്കോസ് എംപി. എണ്‍പത്തി എട്ട് ദിവസങ്ങള്‍ക്ക് ശേഷം കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ച യൂത്ത് കോണ്‍ഗ്രസ്സ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലിക്ക് കോടതി ജാമ്യം അനുവദിച്ചു, എന്നാണ് ഇടുക്കി എംപിയുടെ പോസ്റ്റ്.
നിരന്തരമായ നിയമ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ:എസ് അശോകന് അഭിവാദ്യങ്ങള്‍. സത്യം പുറത്തുവരുന്നത് വരെ നിയമപരമായി പോരാടുക തന്നെ ചെയ്യും. ഡീനിന്റെ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു. കൊലയാളി പുറത്തിറങ്ങുമ്പോള്‍ എംപിക്ക് സന്തോഷം, നിങ്ങള്‍ ജനപ്രതിനിധിയല്ലെ തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ ഇവര്‍ പോസ്റ്റിന് അടിയില്‍ ഉയര്‍ത്തുന്നു. അതേ സമയം എംപിയുടെ പോസ്റ്റിനെ പ്രതിരോധിച്ച് കോണ്‍ഗ്രസ് അണികളും ഈ പോസ്റ്റില്‍ ഉണ്ട്.ഇടുക്കി സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേസില്‍ നിഖില്‍ പൈലിയെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. ആകെ എട്ടു പ്രതികളാണുള്ളത്. കൊലപാതകം, കൊലപാതകശ്രമം, തെളിവു നശിപ്പിക്കല്‍, പട്ടികജാതി പട്ടികവര്‍ഗ പീഢന നിരോധന നിയമം, അന്യായമായി സംഘം ചേരല്‍ എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 600 ഓളം പേജുള്ളതാണ് കുറ്റപത്രം. 160 സാക്ഷികളാണ് കുറ്റപത്രത്തിലുള്ളത്.
അതേസമയം ധീരജിനെ കുത്തിയ കത്തി ഇനിയും കണ്ടെത്താനായിട്ടില്ലെന്നും കുറ്റപത്രം പറയുന്നു.കേസിലെ മുഖ്യതെളിവായ കത്തി ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നതാണ് പൊലീസിനെ കുഴക്കുന്നതാണ്. രക്ഷപ്പെടുന്നതിനിടെ ഇടുക്കി കളക്ടറേറ്റിനു മുന്നിലുള്ള വനമേഖലയില്‍ കത്തി ഉപേക്ഷിച്ചെന്നാണ് നിഖില്‍ പൈലി പൊലീസിനോട് പറഞ്ഞിരുന്നത്. നിഖിലിനെ എത്തിച്ച് തെരച്ചില്‍ നടത്തിയെങ്കിലും കത്തി കണ്ടെത്താനായില്ല. ജനുവരി പത്തിനാണ് കോളേജ് തിരഞ്ഞെടുപ്പിനിടയിലുണ്ടായ തര്‍ക്കത്തിനിടെ ഇടുക്കി ഗവ: എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ധീരജ് രാജേന്ദ്രന്‍ കൊല്ലച്ചെയ്യപ്പെടുന്നത്. കേസില്‍ പിടിയിലായ ഒന്നാം പ്രതി നിഖില്‍ പൈലി ഒഴികെയുള്ളവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു.