വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദം ; നിഖിൽ തോമസിനെ എസ്എഫ്ഐയിൽ നിന്ന് പുറത്താക്കി

തിരുവനന്തപുരം : വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ കായംകുളം മുൻ ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെ എസ്എഫ്ഐയിൽനിന്ന് പുറത്താക്കി. പ്രാഥമികാംഗത്വത്തിൽനിന്നു പുറത്താക്കിയതായി എസ്എഫ്ഐ നേതൃത്വം പ്രസ്താവനയിൽ അറിയിച്ചു. നിഖിൽ സംഘടനയെ തെറ്റിദ്ധരിപ്പിച്ചതായി നേതൃത്വം വ്യക്തമാക്കി.

Advertisements

കേരളത്തിനു പുറത്തുള്ള പല സർ‌വകലാശാലകളുടെയും പേരിൽ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ചു നൽകുന്ന മാഫിയാ സംഘത്തിന്റെ സഹായം തേടിയ ഒട്ടനേകം ചെറുപ്പക്കാരിൽ ഒരാളായി നിഖിൽ തോമസും മാറി. ഒരിക്കലും ഒരു എസ്എഫ്ഐ പ്രവർത്തകൻ ചെയ്യാൻ പാടില്ലാത്ത കാര്യമാണ് നിഖിൽ തോമസ് ചെയ്തതെന്ന് എസ്എഫ്ഐ നേതൃത്വം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.