രാത്രി തുടർച്ചയായി അലർച്ച; പരിശോധനയിൽ മൂന്ന് ഇടങ്ങളിലായി ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത് മൂന്ന് കാട്ടാനകളെ; സംഭവം നിലമ്പൂർ വനത്തിൽ

മലപ്പുറം: നിലമ്പൂർ വനത്തിൽ മൂന്നിടങ്ങളിലായി മൂന്ന് കാട്ടാനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. കരുളായി, മരുത, കാരക്കോട് പുത്തരിപ്പാടം വനത്തിലാണ് ആനകളെ ചരിഞ്ഞ നിലയിൽ ഇന്നലെ കണ്ടത്. മരുതയിൽ 20  വയസുള്ള പിടിയാനയാണ് ചരിഞ്ഞത്. ആനകളുടെ മൃതദേഹങ്ങൾക്ക് 4 ദിവസം പഴക്കമുണ്ട്. പുത്തരിപ്പാടത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്ന് 200 മീറ്റർ അകലെ 10 വയസ്സുള്ള കുട്ടികൊമ്പനാണ് ചരിഞ്ഞത്.

Advertisements

രണ്ടും രോഗം കാരണമുള്ള മരണമെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക വിവരം. കരുളായി എഴുത്തുകൽ ഭാഗത്ത് ഏകദേശം 6 മാസം പ്രായം വരുന്ന ഒരു കൊമ്പനാനക്കുട്ടിയുടെ ജഡവും കണ്ടെത്തി. ഈ ആനയെ കടുവ ആക്രമിച്ചതാണെന്നാണ് നിഗമനം. കഴിഞ്ഞ ദിവസം രാത്രി ഇവിടെ നിന്നു തുടർച്ചയായുള്ള ആനയുടെ അലർച്ച കേട്ടതിനെ തുടർന്ന് വനപാലകർ പരിശോധിച്ചപ്പോഴാണ് ജഡം കണ്ടത്.

Hot Topics

Related Articles