നിലമ്പൂരിൽ അനുനയത്തിന് തയ്യാറാകാതെ അൻവർ; മത്സരിക്കുന്നതില്‍ ഇന്നോ നാളെയോ പ്രഖ്യാപനം; പ്രശ്നം വഷളായതിൽ ലീഗിനും അതൃപ്തി

മലപ്പുറം: നിലമ്പൂരിൽ അനുനയത്തിന് തയ്യാറാകാതെ പി വി അൻവർ. പിവി അൻവറുമായി യുഡിഎഫിന് ഇനിയും സമവായത്തിൽ എത്താൻ ആയില്ല. മത്സരിക്കുമെന്ന് ഇന്നോ നാളെയോ അന്‍വര്‍ പ്രഖ്യാപിച്ചേക്കും. ഇന്ന് രാവിലെ 9 മണിക്ക് അന്‍വര്‍ മാധ്യമങ്ങളെ കാണും. അസോസിയേറ്റ് അംഗമാക്കാനുള്ള തീരുമാനം വൈകിപ്പോയെന്നാണ് യുഡിഎഫിൽ വിലയിരുത്തൽ. പ്രശ്നം വഷളായതിൽ ലീഗിനും അതൃപ്തിയുണ്ട്.

Advertisements

അതേസമയം, നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും. രാവിലെ 11 മണിക്കാണ് ആര്യാടൻ ഷൗക്കത്ത് പത്രിക സമർപ്പിക്കുക. ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജ് ഇന്ന് മണ്ഡലത്തിലെത്തും. രാവിലെ പത്തരയ്ക്ക് നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന സ്വരാജിന് വലിയ സ്വീകരണമാണ് ഇടതുമുന്നണി പ്രവർത്തകർ ആസൂത്രണം ചെയ്തിരിക്കുന്നത്. ഉച്ചയ്ക്കു ശേഷം മണ്ഡലത്തിൽ സ്വരാജിന്റെ റോഡ് ഷോയും നിശ്ചയിച്ചിട്ടുണ്ട്.

Hot Topics

Related Articles