നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന് യമനിലേക്ക് പോകാന്‍ അനുമതി നിഷേധിച്ച് കേന്ദ്രം; നടപടി നയതന്ത്ര ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടി

ന്യൂഡൽഹി : നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന് യമനിലേക്ക് പോകാന്‍ അനുമതി നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍. സുപ്രിംകോടതി നിര്‍ദേശ പ്രകാരം നല്‍കിയ അപേക്ഷയാണ് വിദേശകാര്യമന്ത്രാലയം തള്ളിയിരിക്കുന്നത്. യമനുമായി നയതന്ത്ര ബന്ധമില്ലെന്ന് അടക്കം നാല് കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി.

Advertisements

തുടര്‍ ചര്‍ച്ചകള്‍ക്കായി പ്രതിനിധികളെ യെമനിലേക്ക് അയയ്ക്കാന്‍ അനുമതിവേണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ആക്ഷന്‍ കൗണ്‍സിലിന്റെ ഭാഗമായി അഞ്ച് പേര്‍ക്ക് അനുമതി വേണമെന്നും സംഘത്തില്‍ നയതന്ത്ര പ്രതിനിധികളായ രണ്ട് പേരെകൂടി ഉള്‍പ്പെടുത്താവുന്നതാണെന്ന ആവശ്യവും ആക്ഷന്‍ കൗണ്‍സില്‍ മുന്നോട്ട് വച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയത്തോട് ഇക്കാര്യം ആവശ്യപ്പെടാന്‍ കോടതി നിര്‍ദേശിച്ച പ്രകാരം പ്രതിനിധികളുടെ പേരുകള്‍ ഉള്‍പ്പെട്ട അപേക്ഷ ആക്ഷന്‍ കൗണ്‍സില്‍ കൈമാറുകയും ചെയ്തു. ഈ ആവശ്യമാണ് ഇപ്പോള്‍ വിദേശകാര്യ മന്ത്രാലയം തള്ളിയിരിക്കുന്നത്.

Hot Topics

Related Articles