സംസ്ഥാനത്തെ നിപ മരണം; വവ്വാൽ നിരീക്ഷണ സർവേ നടത്തണമെന്ന ആവശ്യം വേണ്ടവിധം പ്രായോഗികമായിട്ടില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ മരണം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങളടക്കം ചോദ്യചിഹ്നമാവുന്നു. 2018 മെയ് മാസമായിരുന്നു സംസ്ഥാനത്ത് ആദ്യമായി നിപ്പ കേസ് സ്ഥിരീകരിച്ചത്. മസ്തിഷ്ക ജ്വര ലക്ഷണങ്ങളോടെ എത്തിയ യുവാവിനാണ് നിപ്പ സ്ഥിരീകരിച്ചത്. പിന്നീടങ്ങളാട്ട് പരിചിതമല്ലാത്തൊരു കാഴ്ചകളിലേക്കും രീതികളിലേക്കും കേരളത്തിലെ ആരോഗ്യമേഖല മാറുകയായിരുന്നു.18 പേര്‍ക്കായിരുന്നു രോഗബാധയുണ്ടായിരുന്നത്. സിസ്റ്റർ ലിനിയുള്‍പ്പടെ 17 മരണങ്ങള്‍ സംസ്ഥാനത്തുണ്ടായി.

Advertisements

വൈറസ് വന്ന വഴികള്‍ പകരാനുള്ള സാധ്യതകളും മനസിലാക്കി വൈറസിനെ പിടിച്ചുകെട്ടിയ കേരളം 2018 ജൂണ്‍ 30 ന് കോഴിക്കോടിനെയും മലപ്പുറത്തെയും നിപ്പ മുക്ത ജില്ലകളാക്കി പ്രഖ്യാപിച്ചു. എന്നാല്‍ 2019 ല്‍ സംസ്ഥാനത്തെ വീണ്ടും ആശങ്കയിലാഴ്ത്തി എറണാകുളത്ത് നിപ്പ സ്ഥിരീകരിച്ചു. 2021 സെപ്റ്റംബറില്‍ നിപ്പ ബാധിച്ച്‌ കോഴിക്കോട് ചാത്തമംഗലത്ത് 12 വയസുകാരന്‍ മരണത്തിന് കീഴടങ്ങി. 2023 സെപ്റ്റംബറില്‍ വീണ്ടും കോഴിക്കോട് നിപ്പ രോഗം ആറു പേർക്ക് ബാധിച്ചു. ഈ വ‌ർഷം ജൂണില്‍ മലപ്പുറം പാണ്ടിക്കാട് നിപ്പ ബാധിച്ച്‌ കുട്ടി മരിച്ചു. മാസങ്ങള്‍ക്കിപ്പുറം വീണ്ടും മലപ്പുറത്ത് തന്നെ വൈറസ് ബാധ റിപ്പോർട്ട് ചെയ്യുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രോഗത്തെ പിടിച്ചു കെട്ടി എന്നവകാശപ്പെടുമ്ബോഴും എന്തുകൊണ്ട് നിപ്പ കേരളത്തില്‍ ആവര്‍ത്തിക്കുന്നു എന്നതാണ് ഉയർന്നു വരുന്ന ചോദ്യം. എങ്ങനെ മനുഷ്യരിലേക്ക് പകരുന്നു, വൈറസിന്റെ സ്വഭാവം തുടങ്ങി നിരവധി കാര്യങ്ങളില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. രോഗനിരീക്ഷണത്തില്‍ കേരളം ഏറെ പിന്നിലാണെന്നാണ് ആവർത്തിക്കുന്നതാണ് നിപ്പ ബാധ വ്യക്തമാക്കുന്നത്. ഇപ്പോഴും നിപ്പ വൈറസ് ബാധയെക്കുറിച്ച്‌ ആഴത്തില്‍ പഠിക്കാനും പ്രതിരോധമാർഗങ്ങള്‍ ചിട്ടപ്പെടുത്താനും നമ്മുടെ പൊതുജനാരോഗ്യ സംവിധാനത്തിന് എന്തുകൊണ്ടാണ് കഴിയാത്തത്.

നിപ്പ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളില്‍ വവ്വാലില്‍ ആന്റിബോഡി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, അതുവച്ചു മാത്രം അത്തരം വവ്വാല്‍ വൈറസ് പകർത്തുമെന്നു പറയാനാകില്ല. കൃത്യമായ ഇടവേളകളില്‍ വവ്വാല്‍ നിരീക്ഷണ സർവേ നടത്തണമെന്ന ആവശ്യം വേണ്ടവിധം ഇപ്പോഴും പ്രായോഗികമായിട്ടുമില്ല. കോഴിക്കോടും മലപ്പുറത്തും രോഗബാധ ആവർത്തിച്ച്‌ റിപ്പോർട്ട് ചെയ്യുന്നതിന്‍റെ കാരണവും വ്യക്തമല്ല. പുണെ നാഷനല്‍ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലൂടെ നിപ്പ സ്ഥിരീകരിക്കാൻ കാത്തിരിപ്പും വേണ്ടിവരുന്നുണ്ട്.

തിരുവനന്തപുരം തോന്നയ്ക്കലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി സജീവമാക്കുകയും ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ വികസനം അടിയന്തരമായി പൂർത്തിയാക്കുകയും വേണം. ചികിത്സയ്ക്കുള്ള മോണോക്ലോണല്‍ ആന്റിബോഡി രോഗികള്‍ക്കു ലഭ്യമാക്കുന്നതിലും അമാന്തം പാടില്ല.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.