അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം ; വവ്വാല്‍ അല്ലാതെ മറ്റൊരു സസ്തനിയില്‍ നിന്നും രോഗം പടരുന്നതായി കണ്ടെത്തിയിട്ടില്ല ; സര്‍ക്കാര്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനമാണ് നടത്തിവരുന്നത് ;  മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം : നിപയെ പ്രതിരോധിക്കുന്നതിന് സര്‍ക്കാര്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനമാണ് നടത്തിവരുന്നതെന്നു മന്ത്രി വീണ ജോര്‍ജ്. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നിന്ന് നിപ വൈറസ് മറ്റൊരാളിലേക്ക് പകരില്ലെന്നും കോഴിക്കോട് ജില്ലയില്‍ എല്ലാവരും സര്‍ജിക്കല്‍ മാസ്ക് ധരിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ ചട്ടം 300 പ്രകാരമുള്ള പ്രസ്താവന നടത്തുകയായിരുന്നു മന്ത്രി.

Advertisements

അതുപോലെ അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണമെന്നും രോഗലക്ഷണങ്ങള്‍ ഉള്ള കുട്ടികളെ സ്കൂളില്‍ അയക്കരുതെന്നും മന്ത്രി വ്യക്തമാക്കി.വവ്വാല്‍ അല്ലാതെ മറ്റൊരു സസ്തനിയില്‍ നിന്നും രോഗം പടരുന്നതായി കണ്ടെത്തിയിട്ടില്ല. കോഴിക്കോട് വവ്വാലിന്റെ സാന്നിധ്യമുള്ള സ്ഥങ്ങളിലെ തെങ്ങ്, പന ഇവയില്‍ നിന്നുള്ള ഒന്നും തന്നെ ഉപയോഗിക്കാൻ പാടില്ല.വവ്വാലില്‍ മാത്രമാണ് നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്.അതുകൊണ്ടു തന്നെ മറ്റ് മൃഗങ്ങളുടെ ഇറച്ചി നന്നായി വേവിച്ച്‌ കഴിക്കാമെന്നും മന്ത്രി പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.