നിപ വ്യാപനം നിയന്ത്രണവിധേയം ; രണ്ടാം ഘട്ട വ്യാപനത്തിലേക്ക് കടന്നിട്ടില്ല ; അവലോകന യോഗത്തിന് ശേഷം ആശ്വാസ വാർത്തയുമായി മന്ത്രി വീണാ ജോർജ്

കോഴിക്കോട് : സംസ്ഥാനത്ത് പുതിയ നിപ കേസുകളില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. 1,192 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളതെന്നും ഇന്ന് അഞ്ചു പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നേരത്തെ മരിച്ചവരുമായി ബന്ധമുള്ളവരാണ് ഇവരെന്നും നിപ അവലോകന യോഗത്തിനു ശേഷം മന്ത്രി പറഞ്ഞു. നിപ വ്യാപനം നിയന്ത്രണവിധേയമായെന്ന സൂചനയാണ് നല്‍കുന്നത്. രണ്ടാം ഘട്ട വ്യാപനത്തിലേക്ക് കടന്നിട്ടില്ലെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Advertisements

ഇപ്പോള്‍ ചികിത്സയിലുളളവരുടെ ആരോഗ്യ നില തൃപ്തീകരം. വെൻ്റിലേറ്ററില്‍ കഴിയുന്ന ഒൻപതു വയസുകാരൻ്റെ ആരോഗ്യ നിലയില്‍ പുരോഗതി ഉണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ച രോഗിയെ പരിചരിച്ച ആരോഗ്യപ്രവര്‍ത്തകയും ലക്ഷണങ്ങളോടെ നിരീക്ഷണത്തിലുണ്ടെന്നും വീണ ജോര്‍ജ് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹൈ റിസ്ക് വിഭാഗത്തില്‍ പെട്ട 11 പേരുടെ പരിശോധന ഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. നിപ പോസിറ്റീവായ വ്യക്തിയുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയവരുടെ സാമ്പിളുകളാണ് നെഗറ്റീവായത്. ഇതോടെ ഹൈറിസ്‌ക് റിസ്‌ക് വിഭാഗത്തില്‍പ്പെട്ട 94 പേരുടെ ഫലം നെഗറ്റീവായി. മരുതോംകര സ്വദേശിക്ക് വൈറസ് ബാധിച്ചത് കണ്ടെത്താൻ വിശദമായ പരിശോധന നടത്തും. മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷൻ അടിസ്ഥാനത്തിലാകും പരിശോധന. ഇതിനായി പൊലീസ് സഹായം തേടുമെന്ന് മന്ത്രി പറഞ്ഞു.

Hot Topics

Related Articles