തിരുവനന്തപുരം : നിപ ഭീഷണി പൂര്‍ണമായും ഒഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിപയെ പ്രതിരോധിക്കാന്‍ സര്‍വ്വം സജ്ജമാണെന്ന് മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു. വ്യാപനം തടയുന്നതിനും രോഗബാധിതര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനും ഫലപ്രദമായ നടപടിയുമായാണ് മുന്നോട്ട് പോകുന്നത്.
സംസ്ഥാനത്തെ മുഴുവന്‍ ആരോഗ്യ സംവിധാനവും ജാഗ്രതയോടെ ഉദ്യമത്തില്‍ പങ്കാളിയായി. കോഴിക്കോടും സമീപ ജില്ലകളിലുമാണ് നിപ വ്യാപനം തടയാന്‍ ശാസ്ത്രീയമായ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുള്ളത്. തുടക്കത്തില്‍ തന്നെ കണ്ടെത്താനായതുകൊണ്ട് കൂടുതല്‍ അപകടകരമായ സാഹചര്യം ഒഴിവാക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1286 പേരാണ് സമ്പര്‍ക്കപ്പട്ടിയിലുള്ളത്. 276 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍ പെട്ടവരും 122 പേര്‍ രോഗിയുടെ ബന്ധുക്കളും 118 പേര്‍ ആരോഗ്യപ്രവര്‍ത്തകരുമാണ്. 994 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിനോടകം തന്നെ 304 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.