നിപ്പ സമ്പർക്കപ്പട്ടികയിൽ 499 പേർ : പട്ടിക പുറത്ത് വിട്ട് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ്പ സമ്ബര്‍ക്കപ്പട്ടികയില്‍ 499 പേര്‍ ഉള്ളതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 116 പേരും പാലക്കാട് 178 പേരും എറണാകുളത്ത് രണ്ടു പേരുമാണ് സമ്ബര്‍ക്കപ്പട്ടികയിലുള്ളത്.മലപ്പുറത്ത് 11 പേരാണ് ചികിത്സയിലുള്ളത്.

Advertisements

രണ്ടു പേര്‍ ഐസിയു ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയില്‍ ഇതുവരെ 56 സാമ്ബിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് മൂന്ന് പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 29 പേര്‍ ഹൈയസ്റ്റ് റിസ്കിലും 117 പേര്‍ ഹൈ റിസ്ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. നിപ്പ സ്ഥിരീകരിച്ച രോഗി കോഴിക്കോട് ഐസിയുവില്‍ ചികിത്സയിലാണ്.

Hot Topics

Related Articles