വെൻ്റിലേറ്റർ സഹായമില്ലാതെ ശ്വസിക്കുന്നു ; മലപ്പുറത്ത് നിപ ബാധിച്ച 42 കാരിയുടെ ഫലം നെഗറ്റീവ്; നിപയോട് ജയിച്ച് ആരോഗ്യ കേരളം

തിരുവനന്തപുരം: വീണ്ടും നിപയോട് പൊരുതി ജയിച്ച് ആരോഗ്യ കേരളം. മലപ്പുറത്ത് നിപ ബാധിച്ച് ചികിത്സയിലായിരുന്ന 42കാരിയുടെ രണ്ട് സാമ്പിളുകൾ നെഗറ്റീവായി. ഇതോടെ നിപ ബാധയിൽ നിന്നും ഇവർ മുക്തയായെന്ന് സ്ഥിരീകരിച്ചു. വെൻ്റിലേറ്റർ സഹായമില്ലാതെ ഇവർ ശ്വസിക്കാനും തുടങ്ങിയിട്ടുണ്ട്. മലപ്പുറം പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ തുടരുകയാണ് രോഗി. ഇവർക്ക് നിപ വൈറസ് ബാധയെ തുടർന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങൾ ഗുരുതരമായി തുടരുകയാണ്. ആരോഗ്യസ്ഥിതി അൽപ്പം മെച്ചപ്പെട്ടെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.

Advertisements

Hot Topics

Related Articles