കോട്ടയം: റിലയൻസ് നിപ്പോൺ ലൈഫ് ഇൻഷുറൻസ് സോണൽ മാനേജരെയും ബ്രാഞ്ച് മാനേജരെയും ആക്രമിക്കുകയും ഓഫീസ് ഉപകരണങ്ങളും ഫോണും നശിപ്പിക്കുകയും ചെയ്ത കേസിൽ സി.പി.ഐ ക്കാരായ പ്രതികളെ വെറുതെ വിട്ടു. തൊഴിലാളി സമരവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി റിലയൻസ് ഇൻഷുറൻസ് കമ്പനിയുടെ കോട്ടയം ഓഫീസിലെത്തിയ എ.ഐ.വൈ.എഫ് മുൻ ജില്ലാ പ്രസിഡന്റ് റെനീഷ് കാരിമറ്റവും സി.പി ഐ ടൗൺ ബ്രാഞ്ച് സെക്രട്ടറി സഞ്ജു തോട്ടത്തിൽച്ചിറയും സോണൽ മാനേജരെയടക്കം ആക്രമിക്കുകയും ഓഫീസ് ഉപകരണങ്ങൾക്ക് കേടു വരുത്തുകയും ചെയ്തു എന്നതായിരുന്നു പ്രോസിക്യൂഷൻ കേസ്. വ്യക്തമായ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അഭാവത്തിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് മൂന്നാംകോടതി പ്രതികളെ കുറ്റവിമുക്തരാക്കി. പ്രതികൾക്കു വേണ്ടി അഡ്വ. ജിതേഷ് ജെ.ബാബു ഹാജരായി.