തിരുവല്ല: നിരണം ഗ്രാമപഞ്ചായത്തിന്റെയും നിരണം വൈഎംസിഎയുടെയും നേതൃത്വത്തിൽ സൗജന്യ മൾട്ടി സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് നടത്തി. ഇന്ന് രാവിലെ ഒൻപത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയായിരുന്നു ക്യാമ്പ്. നിരണം വൈഎംസിഎ ഹാളിലാണ് ക്യാമ്പ് നടന്നത്. തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കാർഡിയോളജി, ന്യൂറോളജി, അസ്ഥിരോഗ വിഭാഗം, ഗൈനക്കോളജി, ശ്വാസകോശവിഭാഗം, ശിശുരോഗവിഭാഗം, ത്വക് രോഗവിഭാഗം , നേത്രവിഭാഗം, ഇഎൻടി, മനശാസ്ത്രവിഭാഗം , ജനറൽ മെഡിസിൽ എന്നീ വിഭാഗങ്ങളിൽ എല്ലാം മെഡിക്കൽ ക്യാമ്പിൽ പരിശോധന നടത്തി.
Advertisements