ദില്ലി: ആറാമത്തെ ബജറ്റില്‍ നികുതി സ്ലാബുകളില്‍ മാറ്റം വരുത്താതെ ധനമന്ത്രി നിർമ്മല സീതാരാമൻ. കയറ്റുമതി തീരുവ ഉള്‍പ്പെടെ പ്രത്യക്ഷവും പരോക്ഷവുമായ നികുതികള്‍ക്ക് ഒരേ നികുതി നിരക്കുകള്‍ നിലനിർത്താൻ ആണ് ധനമന്ത്രി നിർദേശിച്ചിരിക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തിലെ നേട്ടങ്ങള്‍ എണ്ണി പറഞ്ഞ ധനമന്ത്രി ഇടക്കാല ബജറ്റില്‍ വലിയ പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടില്ല. സമ്പൂർണ ബജറ്റ് അല്ലാത്തതിനാല്‍ തന്നെ ഇതൊരു പ്രകടന പത്രിക മാത്രമായാണ് കണക്കാക്കുന്നത്.
ഏപ്രില്‍-മെയ് മാസങ്ങളില്‍ സർക്കാർ പൊതുതെരഞ്ഞെടുപ്പിനെ ഇടക്കാല ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചിരിക്കുന്നത്. വരുന്ന സർക്കാർ ജൂലൈയില്‍ സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കും. മധ്യവർഗം തങ്ങളുടെ നികുതി വെട്ടിപ്പ് കുറയ്ക്കാൻ പ്രാപ്തരാക്കുന്ന ചില ആദായ നികുതി പരിഷ്കാരങ്ങള്‍ക്കായി ആകാംക്ഷയോടെ കാത്തിരുന്നിരുന്നു. സെക്ഷൻ 80 സി, സെക്ഷൻ 80 ഡി തുടങ്ങിയ വിവിധ വിഭാഗങ്ങള്‍ക്ക് കീഴില്‍ ലഭ്യമായ ചില നികുതി ഇളവ് പരിധികളില്‍ വർദ്ധനവുണ്ടാകുമെന്ന് മധ്യവർഗം പ്രതീക്ഷിച്ചിരുന്നു.