തിരുവല്ല: നിമിഷ നേരംകൊണ്ട് വൈറലായി മാറിയ സൈക്കോ സീരിയൽ കില്ലറുടെ ഫെയ്സ്ബുക്ക് പ്രൊഫൈൽ. തിരുവല്ല ഇലന്തൂരിൽ രണ്ടു സ്ത്രീകളെ തെല്ലും അനുകമ്പയില്ലാതെ നരബലി നടത്തിയ കൊടുംക്രൂരൻ ഭഗവന്തി സിംങ്ങിന്റെ ഫെയ്സ്ബുക്കിൽ ഇപ്പോൾ നടക്കുന്നത് വൻ സൈബർ ആക്രമണമാണ്. നേരത്തെ ആറു പേർ മാത്രം കമന്റ് ചെയ്തിരുന്ന ഭഗവത് സിംങിന്റെ ഫെയ്സ്ബുക്കിലെ ഹൈക്കുകവിതകൾക്ക് ഇപ്പോൾ ആയിരത്തി അറുനൂറിലെറേ കമന്റാണ് ലഭിച്ചിരിക്കുന്നത്.
കമന്റുമായി എത്തുന്നവരിൽ ഏറെയും കേട്ടാലറയ്ക്കുന്ന അസഭ്യമാണ് ഭഗവത്സിംങിനെ വിളിക്കുന്നത്. ഇദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തിരഞ്ഞുപിടിച്ചാണ് ആക്രമണം നടത്തുന്നത്. കമന്റിട്ടവർ വീണ്ടും വീണ്ടും കമന്റിടുകയും സുഹൃത്തുക്കൾക്ക് ലിങ്ക് അയച്ചു നൽകുകയും ചെയ്യുന്നുണ്ട്. ഇതോടെയാണ് കൂടുതൽ ആളുകൾ ഇദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ എത്തി അസഭ്യം അടക്കം വിളിക്കുന്നത്.