ബംഗളൂരു : വഴി തടഞ്ഞ വിഐപിയുടെ കാറിനടുത്തേക്ക് ഒരു സാധാരണക്കാരി പാഞ്ഞെത്തുകയും വിഐപിയുടെ ബോഡി ഗാര്ഡുമാരില് ഒരാളോട് തര്‍ക്കിക്കുകയും ചെയ്യുന്ന വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍.കുറച്ച് സാരി ഷോപ്പിംഗിനായാണ് നിത അംബാനി ബംഗളൂരുവിലെ ഡിസൈനര്‍ സാരി ബോട്ടീക് ഹൗസ് ഓഫ് അന്‍ഗാഡിയിലെത്തിയത്. റിലൈന്‍സ് ഇന്‍ഡസ്ട്രീസ് ഡയറക്ടറായ നിത ഷോപ്പിംഗ് കഴിഞ്ഞ് പുറത്തിറങ്ങിയതോടെ കടയില്‍ നിന്നുള്ള ജീവനക്കാരും നാട്ടുകാരും ഉള്‍പ്പെടുന്ന ഒരു ചെറിയ ജനക്കൂട്ടം ചുറ്റുംകൂടി.
കൈകൂപ്പി തൊഴുത് സ്നേഹം പ്രകടിപ്പിച്ച് നിത പുറത്തേക്ക് ഇറങ്ങുന്ന നേരത്തൊക്കെയും അവരുടെ ബുള്ളറ്റ് പ്രൂഫ് മേഴ്സിഡസ് കാര്‍ ബ്ലോക്കുണ്ടാക്കുകയായിരുന്നു.സംഭവത്തിത്തെ തുടർന്ന് വഴി തടസപ്പെട്ടതില്‍ അസ്വസ്ഥത പ്രകടിപ്പിച്ച് ഒരു സ്ത്രീ കാറിനടുത്തേക്ക് വരികയും നിതയുടെ ബോഡി ഗാര്ഡുമാരോട് കയര്‍ക്കുകയും ചെയ്തു. ഇത് കൃത്യമായി വിഡിയോയില്‍ പതിയുകയും ചെയ്തു. അംബാനിയായാലും ഭാര്യയായാലും ആരായാലും വഴി തടഞ്ഞാല്‍ ഞങ്ങള്‍ സാധാരണക്കാര്‍ പ്രതിഷേധിക്കുമെന്ന് ഈ വിഡിയോ അടിവരയിടുന്നതായി സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം അഭിപ്രായപ്പെട്ടു.