പട്ന : എക്കാലവും എൻ.ഡി.എയില്‍ തുടരുമെന്നും സംസ്ഥാനത്തെ ജനങ്ങള്‍ക്കുവേണ്ടി പ്രവർത്തിക്കുമെന്നും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ.ഫെബ്രുവരി 10 ന് പുതിയ സർക്കാർ നിയമസഭയില്‍ വിശ്വാസവോട്ട് തേടുമെന്നും നിതീഷ് കുമാർ അറിയിച്ചു. പ്രതിപക്ഷ സഖ്യത്തിന് മറ്റൊരു പേര് തെരഞ്ഞെടുക്കാൻ താൻ പറഞ്ഞിരുന്നെങ്കിലും അത് അംഗീംകരിച്ചില്ലെന്നും ഏത് പാർട്ടി എത്ര സീറ്റില്‍ മത്സരിക്കുമെന്ന് ഇന്ന് വരെ അവർ തീരുമാനിച്ചിട്ടില്ലെന്നും നിതീഷ് കുമാർ പറഞ്ഞു.
ബിഹാറില്‍ ബി.ജെ.പി സഖ്യത്തോടൊപ്പം ചേർന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ മുൻപുണ്ടായിരുന്നിടത്ത് തിരിച്ചെത്തിയെന്നാണ് ജെ.ഡി.യു സ്ഥാപകൻ നിതീഷ് കുമാർ പറഞ്ഞത്. ഉണ്ടായിരുന്നയിടത്ത് തന്നെ തിരിച്ചെത്തിയെന്നും ഇനിയെങ്ങോട്ട് എന്ന ചോദ്യമില്ലെന്നും നിതീഷ് കുമാർ വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒമ്ബതാം തവണയാണ് നിതീഷ് കുമാർ മുഖ്യമന്ത്രിയാകുന്നത്. 2020ല്‍ ജെ.ഡി.യു-എൻ.ഡി.എ സഖ്യം അധികാരത്തിലെത്തിയപ്പോള്‍ എൻ.ഡി.എക്കൊപ്പമായിരുന്ന നിതീഷ് 2022ലാണ് ജെ.ഡി.യു-ആർ.ജെ.ഡി, കോണ്‍ഗ്രസ്, ഇടത് പാർട്ടികള്‍ എന്നിവയുള്‍പ്പെടുന്ന മഹാഗഡ്ബന്ധനൊപ്പം ചേരുന്നതും മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നതും. ഈ മഹാസഖ്യത്തെ ഉപേക്ഷിച്ചാണ് നിതീഷിന്റെ ഒടുവിലെ കൂറുമാറ്റം.