നിത്യ ചൈതന്യ യതിയുടെ ദർശനം സ്നേഹമായിരുന്നു: കാതോലിക്കാ ബാവ

കോട്ടയം: ഗുരുനിത്യ ചൈതന്യയതിയുടെ ദർശനം സ്നേഹത്തിലധിഷ്ഠിതയായിരുന്നുവെന്ന് ഓർത്തഡോക്സ് സഭ പരമാദ്ധ്യക്ഷൻബസേലിയേോസ് മാർതോമാ മാത്യൂസ് ദ്വിതീയൻ കാതോലിക്ക ബാവ അഭിപ്രായപ്പെട്ടു.മതത്തിനതീതമായ സ്നേഹത്തിന്റെ മതമായിരുന്നു അദ്ദേഹം സൃഷ്ടിച്ചതെന്ന് ഗുരുനിത്യചൈതന്യയതി ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായുള്ള ‘യതി സ്മൃതി’ഉദ്ഘാടനവും ദീപപ്രകാശനവും കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നിർവ്വഹിച്ച ബാവറഞ്ഞു. ശ്രീനാരായണ ദർശനം നടരാജ ഗുരുവിന് ശേഷം ലോകത്തിന് പകർത്തിയ യതികേരളത്തിന്റെ ആദ്ധ്യാത്മിക മണ്ഡലത്തെ വളരെയധികം സ്വാധീനിച്ചബഹുമുഖപ്രതിഭയായിരുന്നു. മത മൗലികവാദമല്ല മതസൗഹാർദ്ദമാണ് വേണ്ടതെന്ന്സ്നേഹത്തിലൂടെ മറ്റുള്ളവരെ പഠിപ്പിക്കുകയും സ്വന്തം ജീവിതത്തിൽപകർത്തുകയും ചെയ്തു.

Advertisements

ദർശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ.എമിൽ പുള്ളിക്കാട്ടിൽ അദ്ധ്യക്ഷതവഹിക്കും. സ്കൂൾ ഓഫ് വേദാന്ത മുഖ്യ ആചാര്യൻ സ്വാമി മുക്താനന്ദയതി ,പ്രോഫസർ ഡോ. .പി.കെ.സാബു ഗുരുകുലം, വനം വികസന കോർപ്പറേഷൻ ചെയർപേഴ്സൺ ലതികസുഭാഷ്, എന്നിവർ യതിസ്മൃതി പ്രഭാഷണം നടത്തി. ജനറൽ കൺവീനർ അഡ്വ.കെ.എ.പ്രസാദ് സ്വാഗതവും സുജൻ കുമാർ മേലുകാവ് നന്ദിയും പറഞ്ഞു .എസ്.എൻ.ഡി.പി യോഗം കൗൺസിലർ എ.ജി.തങ്കപ്പൻ , കേരളകൗമുദി സ്പെഷ്യൽകറസ്പോണ്ടന്റ് വി.ജയകുമാർ (രക്ഷാധികാരികൾ) ദർശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ.എമിൽ പുള്ളിക്കാട്ടിൽ (ചെയർമാൻ) എം.ജി ശശിധരൻ,പി.റ്റി.സാജുലാൽ (വൈസ് ചെയർമാൻമാർ) അഡ്വ.കെ.എ പ്രസാദ് (ജനറൽ കൺവീനർ)എന്നിവരടങ്ങിയ ആഘോഷകമ്മിറ്റിയാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.