കൊച്ചി : സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാളുമായി ചേർന്ന് ഇനിയൊരു സിനിമ നിർമ്മിക്കില്ലെന്ന് ആവർത്തിച്ച് പ്രമുഖ നിർമ്മാതാവ് സന്തോഷ് ടി കുരുവിള.രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത് സന്തോഷ് ടി കുരുവിള നിർമ്മിച്ച ‘എന്നാ താന്‍ കേസ് കൊട്’ സൂപ്പർഹിറ്റായിരുന്നു. എന്നാല്‍ ഈ ചിത്രത്തിന്റെ സ്പിന്‍ ഓഫ് ആയി ‘സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന ചിത്രം എടുക്കുമ്ബോള്‍ തന്നോട് ഒരു വാക്ക് പോലും സംവിധായകന്‍ പറഞ്ഞിരുന്നില്ലെന്ന് സന്തോഷ് ടി കുരുവിള നേരത്തെ വെളിപ്പടുത്തിയിരുന്നു. ഇപ്പോഴിതാ ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ തുറന്ന് പറയുകയാണ് അദ്ദേഹം.
ആ സിനിമയുടെ നിർമ്മാതാവിനേയും അതില്‍ വർക്ക് ചെയ്യുന്ന ജോലിക്കാരേയും കരുതി ഇക്കാര്യത്തില്‍ ഞാന്‍ കേസ് കൊടുക്കില്ലെന്ന് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ആരോ നിർമ്മാതാവിനെ വിളിച്ച് പറഞ്ഞത് ഞാന്‍ കേസ് കൊടുക്കും എന്ന് പറഞ്ഞുവെന്നാണ്. അവസാനം അദ്ദേഹം എന്നെ വിളിച്ച്. അപ്പോഴും ഞാന്‍ പറഞ്ഞത് കേസ് കൊടുക്കുന്നില്ലെന്നാണ്. മാത്രമല്ല നിങ്ങളുടെ സിനിമ ഏതൊക്കെ വിധത്തില്‍ പ്രമോട്ട് ചെയ്ത് തരാന്‍ കഴിയുമോ അങ്ങനെയൊക്കെ പ്രമോട്ട് ചെയ്ത് തരാമെന്നും എന്റെ ഭാഗത്ത് നിന്നും ഒരു ബുദ്ധിമുട്ടും ഇല്ലാമെന്നും അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏലിയന്‍ അളിയന്‍ (സന്തോഷ് ടി കുരുവിളി നിർമ്മിച്ച ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ രണ്ടാംഭാഗം) എന്ന് പറയുന്ന സിനിമ വേറെ പ്രൊഡക്ഷന്‍ കമ്ബനിയുമായി ചേർന്ന് ചെയ്യാന്‍ പോകുകയാണെന്ന് രതീഷ് ബാലകൃഷ്ണ പൊതുവാള്‍ പറയുന്നത്. എന്നെ സംബന്ധിച്ച് ഇതൊക്കെ ഞാന്‍ ചെറിയ കാര്യമായിട്ടാണ് കാണുന്നത്. ഇക്കാര്യത്തിലൊന്നും ടെന്‍ഷന്‍ അടിക്കുന്ന വ്യക്തിയുമല്ല ഞാനെന്നും സന്തോഷ് ടി കുരുവിള പറയുന്നു. കാന്‍ ചാനല്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗോവ ഫിലിം ഫെസ്റ്റ് സമയത്തൊക്കെ രതീഷിനെ നേരിട്ട് കണ്ടിട്ടുണ്ടെങ്കിലും കാണിച്ചത് തെറ്റായി പോയെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. പറഞ്ഞിട്ടും പ്രത്യേകിച്ച് പ്രയോജനം ഉണ്ടാകുമെന്ന് തോന്നിയിട്ടില്ല. ആ സിനിമ എന്റെ അടുത്ത് വന്നിരുന്നെങ്കിലും ചെയ്യുമായിരുന്നില്ല. അദ്ദേഹത്തെ വിശ്വസിക്കാന്‍ പാടില്ലെന്ന് ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. നീരാളി സിനിമയുടെ ചർച്ചകള്‍ മുംബൈയില്‍ നടക്കുമ്ബോഴാണ് ഞാന്‍ ആദ്യമായി പുള്ളിയെ കാണുന്നത്. ആ സിനിമയുടെ ആർട്ട് ഡയറക്ടറായിരുന്നു പുള്ളി. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ കഴിവുകളുണ്ട് അക്കാര്യത്തില്‍ ഒരു സംശയവുമില്ല.
ഒരു സിനിമയില്‍ എന്തുമാത്രം പൈസ മുടക്കിയാലാണ് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കുകയെന്ന് നമുക്ക് അറിയാലോ. ആ സിനിമയുടെ ഷെഡ്യൂള്‍ 120 ദിവസം നീണ്ടുപോയെന്നാണ് കേട്ടത്. ലാസ്റ്റ് ഷെഡ്യൂളിന് മുമ്ബ് ഇതേക്കുറിച്ച് ഒരു അഭിമുഖത്തില്‍ ഞാന്‍ വളരെ വിമർശിച്ചുകൊണ്ട് സംസാരിച്ചു. അതിന് പിന്നാലെ ആ ഷെഡ്യൂള്‍ പുള്ളി പറഞ്ഞതിനേക്കാളും നാലഞ്ച് ദിവസം മുമ്ബ് തീർത്തത്തെന്നും സന്തോഷ് ടി കുരുവിള പറയുന്നു.
രതീഷ് എന്നോട് ഒരു ദ്രോഹവും ചെയ്തിട്ടില്ല. അങ്ങനെ ഒരു സിനിമ എടുക്കുമ്ബോള്‍ ഒന്ന് ചോദിക്കാമായിരുന്നു എന്നാണ് പറഞ്ഞത്. അത് ഒരു ദ്രോഹമായിട്ട് ഞാന്‍ കാണുന്നില്ല. പക്ഷെ ആ മര്യാദ കാണിക്കാമായിരുന്നു. ഏലിയന്‍ അളിയന്‍ എടുക്കാന്‍ പോകുമ്ബോള്‍ ചേട്ടനില്‍ ഞാന്‍ കംഫർട്ട് അല്ല വേറെ ആളെ വെച്ച് ചെയ്യുകയാണ് എന്ന് പറഞ്ഞിരുന്നെങ്കിലും ഉറപ്പായും ഞാന്‍ എടുത്തേയെന്നെ പറയുമായിരുന്നുള്ളു.
‘സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന പടം പരാജയപ്പെടും എന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. പക്ഷെ 20 കോടി ഉണ്ടാക്കാന്‍ കഴിയുമെന്ന് ഒരു ശതമാനം പോലും പ്രതീക്ഷിച്ചിരുന്നില്ല. 6 കോടി രൂപക്ക് സിനിമ തീർന്നാല്‍ 9-10 കോടിയൊക്കെ ഉണ്ടാക്കാനാകുമായിരുന്നു. പക്ഷെ കുറച്ചുകൂടെ മര്യദാക്ക് എടുക്കണം.
രണ്ട് പടങ്ങള്‍ വലിയ വിജയങ്ങള്‍ തരുമ്ബോള്‍ ഞാന്‍ എല്ലാത്തിനും അതീതനാണെന്ന് ചിലർക്ക് തോന്നാം. എന്റെ കൂടെയല്ലാതെ എടുത്ത രണ്ട് പടങ്ങളും വലിയ പാജയമായിരുന്നു. നിവിനുമായുള്ള പടം (കനകം കാമിനി കലഹം) കോവിഡ് കാരണം ഒ ടി ടിയില്‍ വന്നതുകൊണ്ട് മാത്രം അന്ന് പരാജയപ്പെട്ടില്ല. ആ സിനിമ കണ്ട 90 ശതമാനം പേരും ആ സിനിമ കാണാന്‍ കൊള്ളത്തില്ലെന്ന് പറഞ്ഞിട്ടുണ്ട്.അദ്ദേഹം നല്ല ടെക്നീഷ്യനാണ്, സംവിധായകനാണ്. എനിക്ക് പുള്ളിയുമായി പിണക്കവുമില്ല. എന്നാല്‍ ഞാനും പുള്ളിയുമായി ചേർന്ന് ഇനി ഒരു സിനിമ ചെയ്യില്ലെന്നേയുള്ളുവെന്നും സന്തോഷ് ടി കുരുവിള കൂട്ടിച്ചേർക്കുന്നു.