വിരാട് കോഹ്ലിയ്ക്ക് എതിരെ നടപടിയ്ക്ക് ബി സി സി ഐ ? നടപടി ബി സി സി ഐ നിർദേശം ലംഘിച്ചതിന്

മുംബൈ : ഈ മാസം നടക്കാൻ പോകുന്ന ചാമ്ബ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീം തയ്യാറായി കഴിഞ്ഞു. കഴിഞ്ഞ വർഷം നേടിയെടുത്ത ടി-20 ലോകകപ്പ് പോലെ ഈ വർഷത്തെ ചാമ്ബ്യൻസ് ട്രോഫിയും നേടിയെടുക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ.ഇപ്പോള്‍ കഴിഞ്ഞ ബോർഡർ ഗവാസ്കർ ട്രോഫിയില്‍ ഇന്ത്യ പരാജയപ്പെട്ടതോടെ ലോക ടെസ്റ്റ് ചാമ്ബ്യൻഷിപ്പില്‍ നിന്ന് ടീം പുറത്തായിരുന്നു. അതിന്റെ ക്ഷീണം മാറ്റാൻ ഇന്ത്യക്ക് ഈ ടൂർണമെന്റില്‍ കപ്പ് ജേതാക്കളായെ തീരു.

Advertisements

ചാമ്ബ്യൻസ് ട്രോഫിക്ക് മുൻപ് ബിസിസിഐ കടുത്ത നിർദേശങ്ങള്‍ താരങ്ങള്‍ക്ക് നല്‍കിയിരുന്നു. അതിലെ പ്രധാന നിർദേശമായിരുന്നു ഇന്ത്യൻ താരങ്ങള്‍ക്കൊപ്പം ഭാര്യമാരോ, മാധ്യമ ഉപദേഷ്ടാക്കളോ, പ്രത്യേക ഭക്ഷണം പാകം ചെയ്യാനായി കുക്കുളോ അനുവദനീയമല്ല എന്നത്. എന്നാല്‍ ഈ നിർദേശം വിരാട് കോഹ്ലി പാലിച്ചില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദുബായില്‍ വെച്ച്‌ ഒരു പ്രാദേശിക ക്രിക്കറ്റ് ടീം മാനേജരോട് തന്റെ ഇഷ്ട ഭക്ഷണത്തിന്റെ കാര്യം പറയുകയും അത് എത്തിക്കുകയും ചെയ്തു. ഇതോടെ സംഭവം വൻ വിവാദങ്ങളിലേക്കാണ് പോയത്. താരം മാത്രം എന്ത് കൊണ്ടാണ് ബിസിസിഐയുടെ നിർദേശങ്ങള്‍ പാലിക്കാത്തത് എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇക്കാര്യത്തില്‍ ബിസിസിഐ നടപടി സ്വീകരിക്കും.

ഫെബ്രുവരി 20 നു ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. തുടർന്ന് 23 ന് പാകിസ്താനെതിരെയും. ന്യുസിലാൻഡുമായുള്ള മത്സരം മാർച്ച്‌ 2 നാണ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.

Hot Topics

Related Articles