ഈരാറ്റുപേട്ട : മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പോക്സോ,കുട്ടികളിലെ ഇൻ്റർനെറ്റ് അഡിക്ഷൻ എന്നീ വിഷയങ്ങളിൽ പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിയമ ബോധവൽക്കരണ ക്ലാസ് നടത്തി.അഡ്വ. ഹരിമോഹൻ ക്ലാസെടുത്തു.ലീഗൽ സർവീസ് പ്രതിനിധി വി. എം.അബ്ദുള്ള ഖാൻ ആമുഖ പ്രഭാഷണം നടത്തി.ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ സൂസി മൈക്കിൾ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ടോണി തോമസ്,മരീന എബ്രഹാം എന്നിവർ പ്രസംഗിച്ചു.
Advertisements