തിരുവനന്തപുരം : വിവാദമായ നിയമസഭാ കയ്യാങ്കളി കേസില്‍ മുൻ കോണ്‍ഗ്രസ് എം എല്‍ എ മാര്‍ക്കെതിരെ പ്രത്യേക കേസെടുക്കാൻ തീരുമാനം.ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശ പ്രകാരമാണ് നടപടി. തുടരന്വേഷണ റിപ്പോര്‍ട്ടില്‍ പുതിയ പ്രതികളെ ചേര്‍ക്കേണ്ടെന്നാണ് നിയമോപദേശം പറയുന്നത്.
പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്യാൻ ക്രൈം ബ്രാഞ്ച് ഡിജിപിക്കാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കോണ്‍ഗ്രസ് മുൻ എംഎല്‍എമാര്‍ക്കെതിരെ പ്രത്യേകം കേസെടുക്കുക. എംഎ വാഹിദ് , ശിവദാസൻ നായര്‍ എന്നിവര്‍ അടക്കം പുതിയ കേസില്‍ പ്രതികളാകും. ഇടത് വനിതാ എംഎല്‍എമാരെ തടഞ്ഞു വച്ച് കൈയേറ്റം ചെയ്തുവെന്നാണ് പരാതി. മുൻ വനിതാ എംഎല്‍എമാരാണ് കേസില്‍ പരാതിക്കാര്‍.