നിയമസഭാ കയ്യാങ്കളിക്കേസ് ; വിചാരണ നിര്‍ത്തിവെയ്ക്കണമെന്ന പോലീസ് നിര്‍ദ്ദേശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോടതി

തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളിക്കേസില്‍ വിചാരണ നിര്‍ത്തിവെയ്ക്കണമെന്ന പോലീസ് നിര്‍ദ്ദേശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോടതി. തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കും വരെ കേസ് വിചാരണ നിര്‍ത്തിവെക്കണമെന്ന് തിരുവനന്തപുരം സിജെഎം കോടതിയിലാണ് പോലീസ് ആവശ്യപ്പെട്ടത്.

Advertisements

കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രതികളെ വായിച്ചു കേള്‍പ്പിച്ച്‌ വിചാരണ തിയതി നിശ്ചയിക്കാനിരിക്കെയാണ് പോലീസിന്റെ ഈ നാടകീയ നീക്കം. സംഘര്‍ഷത്തില്‍ എംഎല്‍എമാര്‍ക്ക് പരിക്കേറ്റതടക്കമുള്ള കൂടുതല്‍ വസ്തുതകളില്‍ തുടരന്വേഷണം വേണമെന്നാണ് പോലീസ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. സംഭവത്തില്‍ ഇ.എസ്. ബിജിമോളും ഗീതാഗോപിയും സമാന ആവശ്യം ഉന്നയിച്ച്‌ നല്‍കിയിരുന്നെങ്കിലും അത് കഴിഞ്ഞ ദിവസം അവര്‍ തന്നെ പിന്‍വലിച്ചിരുന്നു. സംഭവത്തില്‍ തുടരന്വേഷണം നടത്തുന്നത് വരെ വിചാരണ നിര്‍ത്തിവെയ്ക്കുന്നത് കേസിലെ പ്രതികളായ മന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പടെയുള്ളവര്‍ക്ക് ഗുണകരമാകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാല്‍ പോലീസിന്റെ ഈ ആവശ്യത്തില്‍ സിജെഎം കോടതി രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു. തുടരന്വേഷണത്തില്‍ പുതിയതായെന്തെങ്കിലും കണ്ടെത്തിയാല്‍ മാത്രമല്ലേ അനുബന്ധ കുറ്റപത്രത്തിന് പ്രസക്തി ഉള്ളൂവെന്നും കോടതി ചോദിച്ചു. പോലീസിന്റെ ഈ നിലപാടിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഇതോടെ അപേക്ഷയില്‍ ഉടന്‍ തിരുത്ത് വരുത്താം. അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാമെന്ന ഭാഗം മാറ്റാമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. കേസ് അവസാനിപ്പിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം സുപ്രീംകോടതിയും മുൻപ് തള്ളിയിരുന്നു.

Hot Topics

Related Articles