നിയുക്തി ഡിസംബര്‍ 21ന്; തിരുവല്ല മാക്ഫാസ്റ്റ് കോളജില്‍ നടക്കുന്ന മെഗാ ജോബ് ഫെയര്‍ അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും

പത്തനംതിട്ട: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 21 രാവിലെ 9.30ന് തിരുവല്ല മാക്ഫാസ്റ്റ് കോളജില്‍ നടക്കുന്ന നിയുക്തി മെഗാ ജോബ് ഫെയര്‍ അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. തിരുവല്ല നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിന്ദു ജയകുമാര്‍ അധ്യക്ഷത വഹിക്കും. എംപ്ലോയ്‌മെന്റ് ജോയിന്റ് ഡയറക്ടര്‍ എം.എ. ജോര്‍ജ് ഫ്രാന്‍സിസ് മുഖ്യപ്രഭാഷണം നടത്തും.
നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ്(കേരളം) വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട ജില്ലയിലെ അഭ്യസ്തവിദ്യരായ യുവതി യുവാക്കള്‍ക്ക് സ്വകാര്യ മേഖലയിലെ തൊഴില്‍ അവസരങ്ങള്‍ കൂടി പ്രയോജനപ്പെടുത്തുന്നതിന് അവസരമൊരുക്കുകയാണ് മെഗാ ജോബ് ഫെയറിലൂടെ. ജില്ലയിലും പുറത്തുമുള്ള സ്വകാര്യ മേഖലയിലെ നാല്‍പ്പതില്‍ അധികം ഉദ്യോഗദായകരും ആയിരത്തില്‍ അധികം ഉദ്യോഗാര്‍ഥികളും തൊഴില്‍ മേളയില്‍ പങ്കെടുക്കും.

Advertisements

Hot Topics

Related Articles