കോട്ടയം: വാകത്താനം ഞാലിയാകുഴിയില്‍ ബാറിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നു യുവാവ് മരിച്ചത് തലയ്ക്കും ഹൃദയത്തിലുമേറ്റ ക്ഷതത്തെ തുടര്‍ന്നെന്നു റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു യുവാക്കളെ വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തു. വാകത്താനം തൃക്കോതമംഗലം കളരിക്കല്‍ അഭിജിത്ത് രാജു (26), തൃക്കോതമംഗലം പറയകുളം അനൂപ് ബാബു (24) എന്നിവരെയാണ് വാകത്താനം സി.ഐയുടെ ചുമതല വഹിക്കുന്ന കറുകച്ചാല്‍ സ്റ്റേഷന് ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്ടര്‍ ഋഷികേശന് നായരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച രാത്രിയിലുണ്ടായ സംഘര്‍ഷത്തില്‍ പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളേജിലെ ഇലക്ട്രീഷ്യനായ പാത്താമുട്ടം കുഴിയാത്ത് ജിനു വര്‍ഗീസാണ് (40) മരിച്ചത്. ബാറിനു മുന്നില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ഈ സംഘര്‍ഷത്തിലാണ് ജിനുവിന് മര്‍ദനമേറ്റത്ത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. മദ്യപിച്ച ശേഷം പുറത്തേയ്ക്ക് എത്തിയ സംഘങ്ങള്‍ തമ്മില്‍ ബാറിനു മുന്നില്‍ ഏറ്റുമുട്ടുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. ആദ്യം പുറത്തിറങ്ങിയ ശേഷം ഇരുസംഘങ്ങളും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന്, ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടി. ഇതിനിടെ ഒരു സംഘം പിടിച്ചു തള്ളിയ ജിനു നിലത്തു വീഴുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന രണ്ടു പേര് ചേര്‍ന്ന് ജിനുവിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. നെഞ്ചിലും, തലയിലും ജിനുവിന് ചതവേറ്റിട്ടുണ്ടായിട്ടുണ്ട്. ഇതാണ് മരണകാരണമെന്നു സംശയിക്കുന്നു. ചങ്ങനാശേരി ഡിവൈ.എസ്.പി ആര്.ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇതു സൂചിപ്പിക്കുന്ന പരാമാര്ശങ്ങളുണ്ടെന്നാണ് സൂചന. പെട്ടന്നുണ്ടായ പ്രകോപനത്തെ തുടര്‍ന്നാണ് കൊലപാതകം ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതിയും വാദിയും തമ്മില്‍ മുന്വൈരാഗ്യമില്ലെന്നതും പൊലീസ് കണക്കാക്കിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.