പള്‍സര്‍ സുനിക്ക് ജാമ്യമില്ല; നടിയെ അക്രമിച്ച ദൃശ്യങ്ങള്‍ കൈവശമില്ലെന്ന് ആവര്‍ത്തിച്ച് ദിലീപ്; തുടര്‍ച്ചയായ രണ്ടാം ദിനവും ചോദ്യം ചെയ്യല്‍ തുടരുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ജാമ്യമില്ല. തുടരന്വേഷണം നടക്കുന്ന ഈ ഘട്ടത്തില്‍ ജാമ്യം നല്‍കാനാകില്ലെന്ന പരാമര്‍ശത്തോടെയായിരുന്നു ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്. ജയിലില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന് കാണിച്ചാണ് പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ സിംഗിള്‍ ബഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്.

Advertisements

അതേ സമയം, നടിയെ ആക്രമിച്ച കേസി നടന്‍ ദിലീപിനെ ഇന്ന് വീണ്ടും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഇന്നലെ ഏഴ് മണിക്കൂറോളം ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തിരുന്നു. നടിയെ ആക്രമിച്ചു പകര്‍ത്തിയ ദൃശ്യങ്ങള്‍ തന്റെ കൈവശം ഇല്ലെന്നായിരുന്നു ദിലീപിന്റെ മൊഴി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യം 2018 നവംബര്‍ 15ന് ആലുവയിലെ വീട്ടില്‍ വെച്ച് ദിലീപ് കണ്ടെന്നാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയത്. എന്നാല്‍ ഈ ദൃശ്യം തന്റെ പക്കലില്ലെന്നും മൊഴിയെക്കുറിച്ച് അറിയില്ലെന്നും ദിലീപ് പറയുന്നു. കേസിലെ 20 സാക്ഷികള്‍ കൂറ് മാറിയ സംഭവത്തില്‍ ദിലീപിന്റെ പങ്കിനെക്കുറിച്ചും ചോദ്യങ്ങളുണ്ടായി. ഹാക്കര്‍ സായ് ശങ്കറിനെ ഉപയോഗിച്ച് ദിലീപ് ഫോണില്‍ നിന്ന് മായ്ച്ച വിവരങ്ങളില്‍ ചിലത് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഏപ്രില്‍ 15 നകം തുടരന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി നല്‍കിയ നിര്‍ദേശം.

Hot Topics

Related Articles