ഇസ്ലാമാബാദ്: ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം പാകിസ്താന്‍ പാര്‍ലമെന്റ് പാസാക്കി. പാകിസ്താന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രധാനമന്ത്രി അവിശ്വാസ പ്രമേയത്തിലൂടെ പുറത്തേക്ക് പോകുന്നത്. ഭരണകക്ഷി അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നിരുന്നു.അവിശ്വാസ പ്രമേയ അവതരിപ്പിക്കുന്നതിന് മുമ്പ് പാര്‍ലമെന്റ് സീപീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജിവെച്ചിരുന്നു.
അതേസമയം, രാജിവെക്കില്ലെന്നും അവസാനം വരെ പോരാടുമെന്നുമായിരുന്നു പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. തോല്‍വി സമ്മതിക്കില്ല.ദേശീയ അസംബ്ലിയിലെ നടപടികള്‍ തടസ്സപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒന്നരവര്‍ഷം കാലാവധി ബാക്കിനില്‍ക്കെയാണ് ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന്റെ പതനം. ഭരണകക്ഷി അംഗങ്ങള്‍ നാഷണല്‍ അസംബ്ലിയില്‍ നിന്നു വിട്ടുനിന്നു. ഇമ്രാന്‍ ഖാന്റെ സെക്രട്ടറിയെയടക്കം തല്‍സ്ഥാനത്തുനിന്നു പുറത്താക്കി ഉത്തരവിറങ്ങി. അസംബ്ലിക്ക് പുറത്ത് വന്‍ സൈനിക വ്യൂഹം നിലയുറപ്പിച്ചിട്ടുണ്ട്. പുതിയ പ്രധാനമന്ത്രിയെ ഇന്ന് ഉച്ചയോടെ പ്രഖ്യാപിച്ചേക്കും. മുന്‍പ്രധാനമന്ത്രി നവാസ് ഷെറീഫിന്റെ സഹോദരന്‍ ഷെഹബാസ് ഷെറീഫ് പുതിയ പ്രധാനമന്ത്രിയായേക്കും.